ഓ​ക്സി​ജ​ൻ പ്ലാ​ന്‍റി​നാ​യി തു​ക അ​നു​വ​ദി​ക്കും: ജി.​ആ​ർ. അ​നി​ൽ
Tuesday, May 4, 2021 11:46 PM IST
നെ​ടു​മ​ങ്ങാ​ട് : നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് കോ​വി​ഡേ​ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സെ​ൻ​ട്ര​ലൈ​സ്ഡ് ഓ​ക്സി​ജ​ൻ പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ന്ന​തി​ലേ​ക്കാ​യി എം​എ​ൽ​എ ഫ​ണ്ടി​ൽ നി​ന്നും തു​ക അ​നു​വ​ദി​ക്കാ​മെ​ന്ന് നി​യു​ക്ത എം​എ​ൽ​എ അ​ഡ്വ. ജി.​ആ​ർ. അ​നി​ൽ പ​റ​ഞ്ഞു.​കോ​വി​ഡ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ച് ആ​ലോ​ചി​ക്കു​ന്ന​തി​ന് വേ​ണ്ടി ആ​ശു​പ​ത്രി​യി​ൽ ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ന് ശേ​ഷ​മാ​ണ് അ​നി​ൽ ഇ​ക്കാ​ര്യം വ്യ​ത​മാ​ക്കി​യ​ത്.

3,388 പേ​ര്‍​ക്കൂകൂ​ടി
കോ​വി​ഡ്
സ്ഥി​രീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 3,388 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.1,989 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 29, 689 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. ജി​ല്ല​യി​ലെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 23. 8 ശ​ത​മാ​ന​മാ​ണ്. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 2, 956 പേ​ര്‍​ക്കു സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. ഇ​തി​ല്‍ 13 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രും ഉ​ൾ​പ്പെ​ടും.
ജി​ല്ല​യി​ല്‍ പു​തു​താ​യി 4,313 പേ​രെ​ക്കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.