ഭാ​ര്യ​യെ​ വെ​ട്ടി​ക്കൊ​ലപ്പെടുത്തിയ ഭ​ര്‍​ത്താ​വി​നെ റി​മാ​ൻ​ഡു ചെ​യ്തു
Tuesday, May 4, 2021 11:53 PM IST
നെ​ടു​മ​ങ്ങാ​ട്: ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ന്ന​ശേ​ഷം ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ച ഭ​ര്‍​ത്താ​വി​നെ കോ​ട​തി റി​മാ​ൻ​ഡു ചെ​യ്തു. നെ​ടു​മ​ങ്ങാ​ട് നെ​ട്ട ഭ​ദ്ര​കാ​ളി​ക്ഷേ​ത്ര​ത്തി​നു സ​മീ​പം ശ്രീ​വ​ത്സ​ത്തി​ല്‍ സ​തീ​ശ​ന്‍​നാ​യ​രെ​യാ​ണ് നെ​ടു​മ​ങ്ങാ​ട് കോ​ട​തി റി​മാ​ൻ​ഡു ചെ​യ്ത​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച്ച രാ​വി​ലെ 11ന് ​വീ​ടി​നു​ള്ളി​ല്‍ വ​ച്ച് സ​തീ​ശ​ന്‍​നാ​യ​ര്‍ ഭാ​ര്യ ഷീ​ജ(48)​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യി​രു​ന്നു. തു​ട​ര്‍​ന്ന് സ​തീ​ശ​ന്‍​നാ​യ​ര്‍(60) കൈ​ഞ​ര​മ്പ് മു​റി​ച്ച് ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ചു. ഗു​രു​ത​ര​മാ​യി മു​റി​വേ​റ്റ സ​തീ​ശ​ന്‍​നാ​യ​രെ അ​ന്നു ത​ന്നെ പോ​ലീ​സ് മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ ഇ​യാ​ളെ നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. തു​ട​ര്‍​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​ക​യാ​യി​രു​ന്നു.