സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ടി​ഞ്ഞു: ചെ​റ്റ​ച്ച​ല്‍ - ഓ​രു​കു​ഴി​ റോ​ഡ് വെ​ള്ള​ത്തി​ൽ
Wednesday, May 5, 2021 11:46 PM IST
പാ​ലോ​ട് : ക​ന​ത്ത മ​ഴ​യി​ല്‍ ന​ന്ദി​യോ​ട് - പ​ച്ച റോ​ഡി​ന്‍റെ പാ​ര്‍​ശ്വ​ഭി​ത്തി ഇ​ടി​ഞ്ഞു​വീ​ണ​തോ​ടെ തോ​ട് ഗ​തി​മാ​റി ഒ​ഴു​കി.​വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്ക് ഗ​തി​മാ​റി​യ​തോ​ടെ ചെ​റ്റ​ച്ച​ല്‍ റോ​ഡും - ഓ​രു​കു​ഴി​റോ​ഡും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി.
ക​രി​ങ്ക​ല്ല് ഇ​ടി​ഞ്ഞു​വീ​ണ് വെ​ള്ളം ഒ​ഴു​ക്കി​ന് ത​ട​സം നേ​രി​ട്ട​തോ​ടെ പ്ര​ധാ​ന​പാ​ത​യി​ലേ​യ്ക്ക് വെ​ള്ളം ഇ​ര​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.​വെ​ള്ളം ഒ​ഴു​ക്കി​ൽ പ്ര​ധാ​ന​റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളും ഇ​ടി​ഞ്ഞു​പോ​യി. ഓ​രു​കു​ഴി​യി​ലേ​ക്കു​ള്ള റോ​ഡ് പൂ​ര്‍​ണ​മാ​യും വെ​ള്ള​ത്തി​ന​ടി​യി​ലാ​യ​തോ​ടെ ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി ത​ട​സ​പ്പെ​ട്ടു. റോ​ഡ് നി​ര്‍​മാ​ണ​ത്തെ​പ്പ​റ്റി​യും പാ​ര്‍​ശ്വ​ഭി​ത്തി കെ​ട്ട​ലി​നെ​പ്പ​റ്റി​യും പ​രാ​തി​ക​ൾ ഉ​ന്ന​യി​ച്ചി​രു​ന്നു​വെ​ങ്കി​ലും അ​ധി​കൃ​ത​ർ കേ​ട്ട​ഭാ​വം കാ​ണി​ച്ചി​ല്ലെ​ന്നു നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.