140 ലി​റ്റ​ർ കോ​ട പി​ടി​കൂ​ടി
Thursday, May 6, 2021 11:39 PM IST
വെ​ഞ്ഞാ​റ​മൂ​ട് : വാ​മ​ന​പു​രം എ​ക്സൈ​സ് സം​ഘം വെ​ള്ളാ​ണി​ക്ക​ൽ മേ​ഖ​ല​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 140 ലി​റ്റ​ർ കോ​ട പി​ടി​കൂ​ടി. എ​ക്സൈ​സ് ഇ​ൻ​സ്പ​ക്ട​ർ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് കോ​ലി​യ​ക്കോ​ട് വെ​ള്ളാ​ണി​ക്ക​ൽ വ​ട്ട​വി​ള ച​ന്ദ്ര​കു​റു​പ്പി​ന്‍റെ വീ​ട്ടി​ൽ നി​ന്നാ​ണ് ചാ​രാ​യം വാ​റ്റു​ന്ന​തി​ന് പാ​ക​പ്പെ​ടു​ത്തി​യ കോ​ട പി​ടി​കൂ​ടി​യ​ത്.
മ​ദ്യ​ഷോ​പ്പു​ക​ൾ അ​ട​ഞ്ഞു കി​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വെ​ള്ളാ​ണി​ക്ക​ൽ കേ​ന്ദ്രീ​ക​രി​ച്ച് വ്യാ​പ​ക​മാ​യ രീ​തി​യി​ൽ ഇ​യാ​ൾ ചാ​രാ​യം വാ​റ്റി വി​ൽ​പ്പ​ന ന​ട​ത്തു​ന്നു​വെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ക്സൈ​സ് സം​ഘം വെ​ള്ളാ​ണി​ക്ക​ൽ കേ​ന്ദ്രീ​ക​രി​ച്ചു നി​രീ​ക്ഷ​ണം ന​ട​ത്തി വ​രു​ക​യാ​യി​രു​ന്നു. പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ എ​ക്സൈ​സ് സം​ഘ​ത്തെ ക​ണ്ട് വീ​ട്ടി​ൽ നി​ന്നും ര​ക്ഷ​പ്പെ​ട്ട ച​ന്ദ്ര​ക്കു​റു​പ്പി​ന് വേ​ണ്ടി​യു​ള്ള അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി ഇ​ൻ​സ്പ​ക്ട​ർ ജി.​മോ​ഹ​ൻ​കു​മാ​ർ പ​റ​ഞ്ഞു. ഇ​യാ​ൾ നി​ര​വ​ധി അ​ബ്കാ​രി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്ന് എ​ക്സൈ​സ് സം​ഘം പ​റ​ഞ്ഞു. പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ ബി​നു താ​ജു​ദീ​ൻ, പി.​ഡി.​പ്ര​സാ​ദ്, സി​വി​ൽ എ​ക്സൈ​സ്ഓ​ഫീ​സ​ർ​മാ​രാ​യ സ്നേ​ഹേ​ഷ്, അ​നീ​ഷ് എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്ത​ത്.