വെ​മ്പാ​യം ജം​ഗ്ഷ​നിൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​റ്റി​ൽ​പ്പ​റ​ത്തു​ന്നു
Saturday, May 8, 2021 12:12 AM IST
വെ​മ്പാ​യം: വെ​മ്പാ​യം ജം​ഗ്ഷ​നി​ൽ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ കാ​റ്റി​ൽ​പ്പ​റ​ച്ചു​ന്ന​താ​യി പ​രാ​തി. പ​തി​വു​പോ​ലെ വാ​ഹ​ന​ങ്ങ​ളെ​ല്ലാം നി​ര​ത്തി​ൽ സ​ജീ​വ​മാ​ണ് ജ​ന​ങ്ങ​ൾ ജം​ഗ്ഷ​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ൽ കൂ​ട്ടം​കൂ​ടു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​യി​ട്ടും അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി​യു​ണ്ട്.​ പോലീസ് എ​യ്ഡ് പോ​സ്റ്റ് ഉ​ണ്ടെ​ങ്കി​ൽ ത​ന്നെ ഈ ​തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി ഒ​രു പോ​ലീ​സ് പോ​ലും വ​രാ​റി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. ക​ർ​ശ​ന​നി​യ​ന്ത്ര​ണ​ങ​ൾ കൊ​ണ്ടു​വ​ന്നി​ട്ടും വെ​മ്പാ​യ​ത്തു​ള്ള പ​ല വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും പ്ലം​ബിം​ഗ് സാ​നി​റ്റ​റി വി​ൽ​ക്കു​ന്ന ക​ട​ക​ൾ ഉ​ൾ​പ്പെ​ടെ പ​കു​തി തു​റ​ന്നു ക​ച്ച​വ​ടം ന​ട​ത്തു​ക​യാ​ണ് ഇ​വ​രെ നി​യ​ന്ത്രി​ക്കാ​ൻ ആ​രും വ​രു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.