ജൈ​വ​ഗ്രാ​മം പ​ദ്ധ​തി​യു​മാ​യി നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്
Monday, May 10, 2021 11:43 PM IST
നെ​ടു​മ​ങ്ങാ​ട് : കോ​വി​ഡ്കാ​ല​ത്ത് വീ​ട്ടി​ലി​രി​ക്കു​ന്ന​വ​ര്‍​ക്കാ​യി നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​ച്ച​ക്ക​റി കൃ​ഷി​യി​ല്‍ വി​പ്ല​വം സൃ​ഷ്ടി​ക്കാ​നൊ​രു​ങ്ങു​ന്നു. കോ​വി​ഡ് കാ​ല​ത്ത് ഭ​ക്ഷ്യ​ക്ഷാ​മം ഉ​ണ്ടാ​കാ​തി​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലു​ള്ള ജൈ​വ​ഗ്രാ​മം വ​ഴി​യാ​ണ് ജൈ​വ​പ​ച്ച​ക്ക​റി തൈ​ക​ളും ഗ്രോ​ബാ​ഗു​ക​ളും വി​ത​ര​ണം ചെ​യ്യു​ന്ന​ത്. അ​ഞ്ചു പ​ഞ്ചാ​യ​ത്തു​ക​ളി​ലും പ​ര​മാ​വ​ധി ജൈ​വ​കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് ന​ട​പ്പാ​ക്കു​ക​യെ​ന്ന് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്ത് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​അ​മ്പി​ളി പ​റ​ഞ്ഞു. വൈ​സ്പ്ര​സി​ഡ​ന്‍റ് പി.​വൈ​ശാ​ഖ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ച​ന്ദ്ര​ലേ​ഖ, ടി.​വി. ഗീ​ത, ബീ​ന തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. പ​യ​ര്‍, വെ​ണ്ട, വെ​ള്ള​രി, പ​ച്ച​മു​ള​ക്, പാ​വ​ല്‍, പ​ട​വ​ലം, കോ​വ​ല്‍, ചീ​നി, അ​മ​ര, ചീ​ര, ത​ക്കാ​ളി തു​ട​ങ്ങി​യ വി​വി​ധ ഇ​ന​ങ്ങ​ളി​പ്പെ​ട്ട പ​ച്ച​ക്ക​റി വി​ത്തു​ക​ളും തൈ​ക​ളു​മാ​ണ് ജൈ​വ ഗ്രാ​മ​ത്തി​ല്‍ വി​ത​ര​ണ​ത്തി​ന് ത​യ്യാ​റെ​ടു​ക്കു​ന്ന​ത്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ഫോ​ണ്‍ 8590766996.