പൊ​തു ശ്മ​ശാ​ന​ങ്ങ​ൾ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്ക​ണം: ജി​ല്ലാ ക​ള​ക്ട​ർ
Wednesday, May 12, 2021 12:12 AM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യി​ലെ എ​ല്ലാ പൊ​തു ശ്മ​ശാ​ന​ങ്ങ​ളും 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ന​വ​ജ്യോ​ത് ഖോ​സ അ​റി​യി​ച്ചു. ഇ​തി​നാ​യി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രെ ഷി​ഫ്റ്റ് അ​ടി​സ്ഥാ​ന​ത്തി​ൽ ചു​മ​ത​ല​പ്പെ​ടു​ത്ത​ണം.

പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ൽ​വ​രു​ന്ന ഓ​രോ ശ്മ​ശാ​ന​ത്തി​നും ഒ​രു നോ​ഡ​ൽ ഓ​ഫീ​സ​റെ ബ​ന്ധ​പ്പെ​ട്ട പ​ഞ്ചാ​യ​ത്ത് നി​യ​മി​ക്ക​ണം. ശ്മ​ശാ​ന​ങ്ങ​ൾ​ക്കു പൊ​തു ഹോ​ട്ട്‌​ലൈ​ൻ ന​മ്പ​ർ ഉ​ണ്ടാ​യി​രി​ക്ക​ണം. മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ക്കു​ന്ന​തി​നു സ​മ​യ​ക്ര​മം അ​നു​വ​ദി​ച്ച് ടോ​ക്ക​ൺ ന​ൽ​കു​ന്ന​തി​നു പ​ഞ്ചാ​യ​ത്തി​ൽ ഹെ​ൽ​പ് ഡ​സ്ക് ആ​രം​ഭി​ക്ക​ണ​മെ​ന്നും ഇ​ല​ക്ട്രി​ക്, ഗ്യാ​സ് ശ്മ​ശാ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന അ​വ​സ​ര​ത്തി​ൽ ഉ​ണ്ടാ​യേ​ക്കാ​വു​ന്ന ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ഒ​രു സാ​ങ്കേ​തി​ക സം​ഘ​വു​മാ​യി അ​ത​ത് പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കു ബ​ന്ധ​മു​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു. ജി​ല്ല​യി​ലെ പൊ​തു ശ്മ​ശാ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി ക​ള​ക്ട​റേ​റ്റി​ലെ വാ​ർ റൂ​മി​ൽ പ്ര​ത്യേ​ക നോ​ഡ​ൽ ഓ​ഫീ​സ​റെ ചു​മ​ത​ല​പ്പെ​ടു​ത്തി. ഏ​തെ​ങ്കി​ലും പ​ഞ്ചാ​യ​ത്തി​ൽ പൊ​തു​ശ്മ​ശാ​നം ഒ​ഴി​വി​ല്ലെ​ങ്കി​ൽ 04712731337, 2731347 എ​ന്ന വാ​ർ റൂം ​ന​മ്പ​രു​മാ​യി ബ​ന്ധ​പ്പെ​ട​ണം.