മ​ഴ​ക്കെ​ടു​തി: ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ തു​റ​ന്നു
Sunday, May 16, 2021 11:27 PM IST
തി​രു​വ​ന​ന്ത​പു​രം: അ​റ​ബി​ക്ക​ട​ലി​ൽ രൂ​പം​കൊ​ണ്ട ടൗ​ട്ടെ ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ പ്ര​ഭാ​വ​ത്തി​ൽ ദി​വ​സ​ങ്ങ​ളാ​യി ജി​ല്ല​യി​ൽ തു​ട​രു​ന്ന മ​ഴ​യ്ക്ക് നേ​രി​യ ശ​മ​നം. ഇ​ന്ന​ലെ ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് അ​ൽ​പം ശ​ക്ത​മാ​യ മ​ഴ ല​ഭി​ച്ച​ത്.

അ​തേ​സ​മ​യം തീ​ര​മേ​ഖ​ല​ക​ളി​ൽ ക​ട​ൽ​ക്ഷോ​ഭം ശ​ക്ത​മാ​യി തു​ട​രു​ക​യാ​ണ്. മ​ഴ​ക്കെ​ടു​തി​ക​ളെ​ത്തു​ട​ർ​ന്നു ജി​ല്ല​യി​ൽ 23 ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ തു​റ​ന്നി​രു​ന്നു. 308 കു​ടും​ബ​ങ്ങ​ളി​ലാ​യി 1,197 പേ​രെ ക്യാ​ന്പു​ക​ളി​ലേ​ക്കു മാ​റ്റി​പ്പാ​ർ​പ്പി​ച്ചു.​ക​ഴി​ഞ്ഞ നാ​ലു ദി​വ​സ​മാ​യി തു​ട​രു​ന്ന കാ​റ്റി​ലും മ​ഴ​യി​ലും ക​ട​ൽ​ക്ഷോ​ഭ​ത്തി​ലും ജി​ല്ല​യി​ൽ 23 വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും 398 വീ​ടു​ക​ൾ ഭാ​ഗീ​ക​മാ​യും ത​ക​ർ​ന്നു. തി​രു​വ​ന​ന്ത​പു​രം താ​ലൂ​ക്കി​ലാ​ണ് കൂ​ടു​ത​ൽ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ തു​റ​ന്നി​ട്ടു​ള്ള​ത്. 12 ക്യാ​ന്പു​ക​ളി​ലാ​യി 186 കു​ടും​ബ​ങ്ങ​ളി​ലെ 771 പേ​ർ ക​ഴി​യു​ന്നു​ണ്ട്. മ​ണ​ക്കാ​ട് വി​ല്ലേ​ജി​ലെ കാ​ല​ടി ഹൈ​സ്കൂ​ളി​ൽ തു​റ​ന്ന ക്യാ​ന്പി​ൽ ആ​റു കു​ടും​ബ​ങ്ങ​ളി​ലെ 21 പേ​രും ക​ഠി​നം​കു​ളം വി​ല്ലേ​ജി​ലെ എ.​ജെ. കോം​പ്ല​ക്സി​ലെ ക്യാ​ന്പി​ൽ 18 കു​ടും​ബ​ങ്ങ​ളി​ലെ 97 പേ​രും ക​ല്ലി​യൂ​ർ വി​ല്ലേ​ജി​ലെ ഗ​വ.എം​.എ​ൻ​. എ​ൽ​പി​ സ്കൂ​ളി​ലെ ക്യാ​ന്പി​ൽ 14 കു​ടും​ബ​ങ്ങ​ളി​ലെ 45 പേ​രും ക​ഴി​യു​ന്നു​ണ്ട്.

ചാ​ക്ക ഗ​വ. യു​പി സ്കൂ​ളി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു​പേ​രും സെ​ന്‍റ് റോ​ച്ച​സ് കോ​ണ്‍​വെന്‍റ് സ്കൂ​ളി​ൽ 19 കു​ടും​ബ​ങ്ങ​ളി​ലെ 60 പേ​രെ​യും മു​ട്ട​ത്ത​റ വി​ല്ലേ​ജി​ലെ പൂ​ന്തു​റ എ​ച്ച്എ​സ്എ​സി​ൽ 56 കു​ടും​ബ​ങ്ങ​ളി​ലെ 210 പേ​രെ​യും ബീ​മാ​പ​ള്ളി യു​പി​എ​സി​ൽ 14 കു​ടും​ബ​ങ്ങ​ളി​ലെ 80 പേ​രെ​യും വ​ലി​യ​തു​റ ഫി​ഷ​റീ​സി​ൽ 12 കു​ടും​ബ​ങ്ങ​ളി​ലെ 75 പേ​രെ​യും ക​മ​ലേ​ശ്വ​രം ജി​എ​ച്ച്എ​സ്എ​സി​ൽ നാ​ലു കു​ടും​ബ​ങ്ങ​ളി​ലെ ഒ​ന്പ​തു പേ​രെ​യു​മാ​ണു മാ​റ്റി​പ്പാ​ർ​പ്പി​ച്ച​ത്. തി​രു​വ​ല്ലം വി​ല്ലേ​ജി​ൽ വാ​ഴ​മു​ട്ടം ജി​എ​ച്ച്എ​സി​ലെ ക്യാ​ന്പി​ൽ ആ​റു കു​ടും​ബ​ങ്ങ​ളി​ലെ 34 പേ​രാ​ണ് ക​ഴി​യു​ന്ന​ത്. ആ​റ്റി​പ്ര വി​ല്ലേ​ജി​ലെ പ​ള്ളി​ത്തു​റ എ​ച്ച്എ​സ്എ​സി​ൽ 27 കു​ടും​ബ​ങ്ങ​ളി​ലെ 107 പേ​രും വ​ലി​യ​വേ​ളി സെ​ന്‍റ് തോ​മ​സ് സ്കൂ​ളി​ൽ ഒ​ന്പ​തു​കു​ടും​ബ​ങ്ങ​ളി​ലെ 29 പേ​രും ക​ഴി​യു​ന്നു​ണ്ട്.

നെ​യ്യാ​റ്റി​ൻ​ക​ര താ​ലൂ​ക്കി​ൽ 91 കു​ടും​ബ​ങ്ങ​ളി​ലെ 342 പേ​രേ​യാ​ണു വി​വി​ധ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലേ​ക്ക് മാ​റ്റി പാ​ർ​പ്പി​ച്ച​ത്. കു​ള​ത്തൂ​ർ വി​ല്ലേ​ജി​ലെ പൊ​ഴി​യൂ​ർ സെ​ന്‍റ് മാ​ത്യൂ​സ് ഹൈ ​സ്കൂ​ളി​ലേ​ക്കാ​ണ് ഇ​വി​ടെ കൂ​ടു​ത​ൽ പേ​രെ മാ​റ്റി​യ​ത്. 48 കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നു​മാ​യി 167 പേ​ർ ഇ​വി​ടെ ക​ഴി​യു​ന്നു​ണ്ട്.

പൊ​ഴി​യൂ​ർ ഗ​വ. യു​പി​എ​സി​ൽ 13 കു​ടും​ബ​ങ്ങ​ളി​ലെ 51 പേ​രേ​യും വി​ഴി​ഞ്ഞം ഹാ​ർ​ബ​ർ എ​ൽ​പി​എ​സി​ൽ എ​ട്ടു കു​ടു​ബ​ങ്ങ​ളി​ലെ 38 പേ​രെ​യും അ​ടി​മ​ല​ത്തു​റ ആ​നി​മേ​ഷ​ൻ സെ​ന്‍റ​റി​ൽ​ഒ​ന്പ​തു കു​ടും​ബ​ങ്ങ​ളി​ലെ 23 പേ​രെ​യും പൂ​വാ​ർ ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ളി​ൽ ര​ണ്ടു കു​ടും​ബ​ങ്ങ​ളി​ലെ എ​ട്ടു പേ​രെ​യും നെ​യ്യാ​റ്റി​ൻ​ക​ര ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു പേ​രെ​യും മാ​റ്റി​പ്പാ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. വി​മ​ല ഹൃ​ദ​യ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​ട്ടു കു​ടും​ബ​ങ്ങ​ളി​ലെ 36 പേ​രാ​ണു​ള്ള​ത്. പു​ല്ലു​വി​ള സെ​ന്‍റ്. മേ​രി​സ് എ​ൽ​പി​എ​സി​ൽ നാ​ലു കു​ടും​ബ​ങ്ങ​ളി​ലെ 15 പേ​രെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.

ചി​റ​യി​ൻ​കീ​ഴ് താ​ലൂ​ക്കി​ൽ മൂ​ന്ന് ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളാ​ണു തു​റ​ന്നി​ട്ടു​ള്ള​ത്. അ​ഞ്ചു​തെ​ങ്ങ് സെ​ന്‍റ് ജോ​സഫ്സ് സ്കൂ​ളി​ൽ 11 കു​ടും​ബ​ങ്ങ​ളി​ലെ 35 പേ​രെ​യും ബി.​ബി.​ എ​ൽ​പി​എ​സി​ൽ 14 കു​ടും​ബ​ങ്ങ​ളി​ലെ 32 പേ​രെ​യും മാ​റ്റി പാ​ർ​പ്പി​ച്ചു.

കി​ഴു​വി​ലം വി​ല്ലേ​ജി​ൽ പു​റ​വൂ​ർ ഗ​വ. എ​സ്.‌​വി.​യു​പി​എ​സി​ലെ ആ​റു കു​ടും​ബ​ങ്ങ​ളി​ലെ 17 പേ​രെ​യും മാ​റ്റി​പാ​ർ​പ്പി​ച്ചു.

മ​ഴ​ക്കെ​ടു​തി​യി​ൽ തി​രു​വ​ന​ന്ത​പു​രം താ​ലൂ​ക്കി​ൽ മൂ​ന്നു വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും 60 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു. കാ​ട്ടാ​ക്ക​ട​യി​ൽ ര​ണ്ടു വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും എ​ട്ടു വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു. ചി​റ​യി​ൻ​കീ​ഴ് താ​ലൂ​ക്കി​ൽ 12 വീ​ടു​ക​ളാ​ണു പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന​ത്. ഇ​വി​ടെ 212 വീ​ടു​ക​ൾ​ക്കു ഭാ​ഗി​ക നാ​ശ​ന​ഷ്ട​മു​ണ്ടാ​യി.

നെ​യ്യാ​റ്റി​ൻ​ക​ര താ​ലൂ​ക്കി​ൽ ര​ണ്ടു വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും 38 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു. വ​ർ​ക്ക​ല താ​ലൂ​ക്കി​ൽ നാ​ലു വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും 80 വീ​ടു​ക​ൾ ഭാ​ഗീ​ക​മാ​യും ത​ക​ർ​ന്നു.