ഒരു കുടുംബത്തിലെ മൂന്നുപേർ കോവിഡ് ബാധിച്ച് മരിച്ചു
Sunday, May 16, 2021 11:27 PM IST
കാ​ട്ടാ​ക്ക​ട : കോ​വി​ഡ് ബാ​ധി​ച്ച് ഒ​രു കു ​ടും ബ ​ത്തി ലെ ​മൂ​ന്നു പേ​ർ മ​രി​ച്ചു. പൂ​വ​ച്ച​ൽ പു​ന്നമൂ​ട് ബി​ന്ദു ഭ​വ​നി​ൽ റി​ട്ട. ബി​എ​സ്എ​ൻ​എ​ൽ ജീ​വ​ന​ക്കാ​ര​നാ​യ ദാ​സ​ൻ ( 60), ഭാ​ര്യ ഗ്രെ​യ്സി ( 52 ) മ​ക​ൻ ബി​നു ( 39 ) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഒ​രാ​ഴ്ച് മു​ന്പാ​ണ് ദാ​സ​ൻ മ​രി​ച്ച​ത്. ര​ണ്ടു ദി​വ​സം മു​ൻ​പ് മ​ക​ൻ ബി​നു​വും മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. ഇ​ന്ന​ലെ അ​മ്മ ഗ്രെ​യ്സി​യും മ​രി​ച്ചു. വീ​ട്ടി​ലെ മ​റ്റ് അം​ഗ​ങ്ങ​ളും കോ​വി​ഡ് ബാ​ധി​ത​രാ​ണ്.

ആ​റ്റി​ങ്ങ​ലി​ൽ മൂ​ന്നു കോ​വി​ഡ് മ​ര​ണം കൂ​ടി

ആ​റ്റി​ങ്ങ​ൽ : ന​ഗ​ര​സ​ഭ​യി​ൽ മൂന്നുപേർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ക​രി​ച്ച​യി​ൽ തെ​ക്കേ​വി​ള വീ​ട്ടി​ൽ ല​ളി​ത (65) ആ​ണ് മ​രി​ച്ച​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​ക്കെ ഇ​ന്ന​ലെ പു​ല​ർ​ച്ചെ മ​രി​ച്ചു.​ന​ഗ​ര​സ​ഭ വാ​ർ​ഡ് 12 വ​ലി​യ​കു​ന്ന് മു​നി​സി​പ്പ​ൽ കോ​ള​നി ക​ര​ക്കാ​ച്ചി​വി​ള വീ​ട്ടി​ൽ രാ​ജ​ൻ (57) കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. വ​ലി​യ​കു​ന്ന് ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ഷി​ജു (30) മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ചു. ഈ ​വീ​ട്ടി​ലെ മ​റ്റ് അം​ഗ​ങ്ങ​ൾ​ക്ക് നേ​ര​ത്തെ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.ന​ഗ​ര​ത്തി​ൽ ഇ​തു​വ​രെ 34 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്.