ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ൽ ക​ഴി​യു​ന്ന​ത് 1,457 പേ​ര്‍
Monday, May 17, 2021 11:21 PM IST
തി​രു​വ​ന​ന്ത​പു​രം: മ​ഴ​ക്കെ​ടു​തി​യു​ടെ​യും ക​ട​ല്‍​ക്ഷോ​ഭ​ത്തി​ന്‍റെ​യും പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജി​ല്ല​യി​ല്‍ ആ​രം​ഭി​ച്ച ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ല്‍ നി​ല​വി​ല്‍ ക​ഴി​യു​ന്ന​ത് 1,457 പേ​ര്‍. 22 ക്യാ​മ്പു​ക​ളാ​ണ് നി​ല​വി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ജി​ല്ല​യി​ല്‍ 36 വീ​ടു​ക​ള്‍​ക്ക് പൂ​ര്‍​ണ​മാ​യും 561 വീ​ടു​ക​ള്‍​ക്ക് ഭാ​ഗി​ക​മാ​യും നാ​ശി​ച്ചു.
തി​രു​വ​ന​ന്ത​പു​രം താ​ലൂ​ക്കി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ ക്യാ​മ്പു​ക​ള്‍ തു​റ​ന്നി​ട്ടു​ള്ള​ത്. 13 ക്യാ​മ്പു​ക​ളി​ലാ​യി 196 കു​ടും​ബ​ങ്ങ​ളി​ലെ 805 പേ​ര്‍ ഇ​വി​ടെ ക​ഴി​യു​ന്നു.​നെ​ടു​മ​ങ്ങാ​ട്, വ​ര്‍​ക്ക​ല, കാ​ട്ടാ​ക്ക​ട താ​ലൂ​ക്കു​ക​ളി​ല്‍ നി​ല​വി​ല്‍ ക്യാ​മ്പു​ക​ളൊ​ന്നും പ്ര​വ​ര്‍​ത്തി​ക്കു​ന്നി​ല്ല. ഇ​ന്ന​ലെ ക​ന​ത്ത മ​ഴ​യോ ക​ട​ല്‍​ക്ഷോ​ഭ​മോ ജി​ല്ല​യി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല.