നെടുമങ്ങാട് സിഡിഎസ് വാ​ക്സി​ൻ ച​ല​ഞ്ചി​ലേ​ക്ക് തു​ക കൈ​മാ​റി
Sunday, June 13, 2021 12:46 AM IST
നെ​ടു​മ​ങ്ങാ​ട് : വാ​ക്സി​ൻ ച​ല​ഞ്ചി​ലേ​ക്കാ​യി നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ സി​ഡി​എ​സ് പ്ര​വ​ർ​ത്ത​ക​ർ തു​ക കൈ​മാ​റി. നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ലെ ഫ​സ്റ്റ് സി​ഡി​എ​സും സെ​ക്ക​ൻ​ഡ് സീ​ഡി​യ​സ് കു​ടും​ബ​ശ്രീ​യും ആ​ണ് വാ​ക്സി​ൻ ച​ല​ഞ്ചി​ലേ​ക്കാ​യി തു​ക സ​മാ​ഹ​രി​ച്ചു ന​ൽ​കി​യ​ത്.
ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ മ​ന്ത്രി അ​ഡ്വ. ജി. ​ആ​ർ. അ​നി​ൽ തു​ക ഏ​റ്റു​വാ​ങ്ങി.
ഫ​സ്റ്റ് സി​ഡി​എ​സ് കു​ടും​ബ​ശ്രീ 53,270 രൂ​പ​യും, സെ​ക്ക​ൻ​ഡ് സി​ഡി​എ​സ് 51,701 രൂ​പ​യു​മാ​ണ് കൈ​മാ​റി​യ​ത്.
ഇ​തി​ന് പു​റ​മെ നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യ്ക്ക് ആ​വ​ശ്യ​മാ​യ 50000 രൂ​പ​യു​ടെ കോ​വി​ഡ് പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ളും മ​ന്ത്രി ഏ​റ്റു​വാ​ങ്ങി ന​ഗ​ര​സ​ഭ​യ്ക്ക് കൈ​മാ​റി. ഗ്രാ​മ​ങ്ങ​ളി​ലെ സ്പ​ന്ദ​നം പോ​ലും തൊ​ട്ട​റി​ഞ്ഞു പ്ര​വ​ർ​ത്തി​ക്കു​ന്ന കു​ടും​ബ​ശ്രീ​കാ​രു​ടെ ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നാ​ടി​ന് മാ​തൃ​ക​യാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.
ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ സി. ​എ​സ്. ശ്രീ​ജ, വൈ​സ് ചെ​യ​ർ​മാ​ൻ എ​സ്. ര​വീ​ന്ദ്ര​ൻ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ന്മാ​രാ​യ ഹ​രി​കേ​ഷ​ൻ, അ​ജി​ത, സ​തീ​ശ​ൻ, സി​ന്ധു, തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.