ല​ക്ഷ​ദ്വീ​പ് സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം
Sunday, June 13, 2021 12:48 AM IST
നെ​ടു​മ​ങ്ങാ​ട്: ല​ക്ഷ​ദ്വീ​പി​ൽ ഫാ​സി​സ്റ്റ് അ​ജ​ണ്ട ന​ട​പ്പി​ലാ​ക്കു​ന്ന അ​ഡ്മി​നി​സ്ട്രേ​റ്റ​ർ പ്ര​ഫു​ൽ പ​ട്ടേ​ലി​നെ​തി​രെ ഐ​ക്യ​ട്രേ​ഡ് യൂ​ണി​യ​ൻ ചെ​റി​യ കൊ​ണ്ണി മേ​ഖ​ലാ ക​മ്മ​റ്റി സം​ഘ​ടി​പ്പി​ച്ച ഐ​ക്യ​ദാ​ർ​ഢ്യ സ​മ​രം ചെ​റി​യ കൊ​ണ്ണി ബ്ലോ​ക്ക് ഡി​വി​ഷ​ൻ മെ​മ്പ​ർ വി. ​വി​ജ​യ​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ഐ​ടി​യു നേ​താ​വ് ബി​നു​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്ക​ളാ​യ ബാ​ബു, ഭാ​സി​ക്കു​ട്ടി നാ​യ​ർ, റെ​ജി, മാ​വി​റ വി​ള ര​വി , ചെ​റി​യ കൊ​ണ്ണി വാ​ർ​ഡ് മെ​മ്പ​ർ മ​ധു​സൂ​ദ​ന​ൻ നാ​യ​ർ, ക​ട​മ്പ​നാ​ട് വാ​ർ​ഡ് മെ​മ്പ​ർ അ​ജേ​ഷ്, ഇ​റ​യം കോ​ട് വാ​ർ​ഡ് മെ​മ്പ​ർ രേ​ണു​ക ര​വി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.