കുടുംബന്നൂർ ശാസ്താക്ഷേത്രത്തിൽ മോഷണം
Sunday, June 13, 2021 12:48 AM IST
നേ​മം: പ്രാ​വ​ച്ച​ന്പ​ലം കു​ടും​ബ​ന്നൂ​ർ വേ​ട്ട​യ്ക്കൊ​രു​മ​ക​ൻ ശ്രീ​ധ​ർ​മ ശാ​സ്ത ക്ഷേ​ത്ര​ത്തി​ൽ തി​ട​പ്പ​ള്ളി​യു​ടെ​യും ഓ​ഫീ​സി​ന്‍റെ​യും വാ​തി​ലു​ക​ളു​ടെ പൂ​ട്ട് പൊ​ളി​ച്ച് മോ​ഷ​ണം. ഓ​ഫീ​സ് മു​റി​യി​ലു​ണ്ടാ​യി​രു​ന്ന അ​ല​മാ​ര തു​റ​ന്ന് ചി​ല്ല​റ​പൈ​സ​ക​ളും സ്വ​ർ​ണ​ത്താ​ലി​യും സ്വ​ർ​ണ​പൊ​ട്ടും മോ​ഷ്ടി​ച്ചു. ആ​ഴ്ച​യി​ൽ മൂ​ന്നു​ദി​വ​സ​മേ ഈ ​ക്ഷേ​ത്ര​ത്തി​ൽ ന​ട തു​റ​ക്കാ​റു​ള്ളൂ. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച ക്ഷേ​ത്രം അ​ട​ച്ചി​രു​ന്നു.
വ്യാ​ഴാ​ഴ്ച ക്ഷേ​ത്രം തു​റ​ക്കാ​നാ​യി പ്ര​സി​ഡ​ന്‍റ് ബാ​ല​കൃ​ഷ്ണ​പി​ള്ള എ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം അ​റി​യു​ന്ന​ത്. നേ​മം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.