ന​ഗ​ര​സ​ഭ മു​റി​പ്പി​ച്ച മ​ര​ത്തി​ന്‍റെ ത​ടി മോ​ഷ​ണം പോ​യി
Friday, June 18, 2021 12:11 AM IST
ക​ഴ​ക്കൂ​ട്ടം : ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​റി​ച്ച ആ​ഞ്ഞി​ലി​മ​ര​ത്തി​ന്‍റെ ത​ടി​ക​ൾ മോ​ഷ​ണം പോ​യ​താ​യി പ​രാ​തി. തു​മ്പ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ഇ​തി​നു സ​മീ​പ​ത്താ​യി സ്ഥ​ല​ത്ത് അ​റു​പ്പി​ച്ച നി​ല​യി​ലു​ള്ള ത​ടി​ക്ക​ഷ​ണ​ങ്ങ​ള്‍ ഇ​വി​ടെ​നി​ന്നു​ള്ള ത​ടി​യു​ടേ​താ​ണോ​യെ​ന്ന് പ​രി​ശോ​ധി​ക്കും.​
കു​ള​ത്തൂ​ര്‍ കോ​ല​ത്തു​ക​ര ക്ഷേ​ത്ര​ത്തി​ന​ടു​ത്ത് ചെ​റു​കി​ട ജ​ല​സേ​ച​ന​വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള തെ​റ്റി​യാ​ര്‍ തോ​ട്ടി​ന്‍​വ​ക്കി​ല്‍ നി​ന്ന മ​ര​ത്തി​ന്‍റെ ത​ടി​ക​ളാ​ണ് മോ​ഷ​ണം പോ​യ​ത്. മ​രം വീ​ണ് അ​പ​ക​ടം ഉ​ണ്ടാ​യേ​ക്കു​മെ​ന്നു നാ​ട്ടു​കാ​ര്‍ ക​ഴി​ഞ്ഞ ന​ഗ​ര​സ​ഭ​യു​ടെ കാ​ല​ത്ത് പ​രാ​തി കൊ​ടു​ത്തി​രു​ന്നു. കൗ​ണ്‍​സി​ല​ര്‍ ജി​ഷാ ജോ​ണി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ മേ​യ് 22ന് ​മ​രം മു​റി​ച്ചു. നാ​ലു​ദി​വ​സം​മു​മ്പ് വ​നം വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ര്‍ മ​ര​ത്തി​ന്‍റെ വി​ല തി​ട്ട​പ്പെ​ടു​ത്താ​ന്‍ വ​ന്ന​പ്പോ​ള്‍ ത​ടി​ക്ക​ഷ​ണ​ങ്ങ​ള്‍ തോ​ട്ടി​ന്‍​ക​ര​യി​ല്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ത​ടി​ക​ള്‍ മോ​ഷ​ണം പോ​യ​താ​യി ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യും കൗ​ണ്‍​സി​ല​റും തു​മ്പ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. കേ​ശ​വി​ളാ​കം ക്ഷേ​ത്ര​ത്തി​ന​ടു​ത്ത് ഒ​രു പ​റ​മ്പി​ല്‍ പു​തു​താ​യി അ​റു​പ്പി​ച്ച മ​രം ഉ​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ​ക്ക് വി​വ​രം കി​ട്ടി. എ​ന്നാ​ല്‍ അ​ത് തോ​ട്ടു​വ​ക്കി​ലെ മ​ര​ത്തി​ന്‍റെ​താ​ണോ​യെ​ന്ന് പ​രി​ശോ​ധി​ച്ചാ​ലേ അ​റി​യാ​നാ​കൂ​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.​ഈ മ​രം​കൊ​ള്ള​യ്ക്ക് ഉ​ത്ത​ര​വാ​ദി​ക​ളാ​യ മു​ഴു​വ​ന്‍ ആ​ളു​ക​ളെ​യും കേ​സെ​ടു​ത്ത് അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​സ​ഭ​യു​ടെ മേ​ഖ​ലാ ഓ​ഫീ​സി​നു മു​ന്നി​ല്‍ കോ​ണ്‍​ഗ്ര​സ് പൗ​ണ്ട്ക​ട​വ് മ​ണ്ഡ​ലം ക​മ്മി​റ്റി ധ​ര്‍​ണ ന​ട​ത്തി.