പൊ​തുശ്മ​ശാ​ന ഉ​ദ്ഘാ​ട​നം : പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ വാ​ഹ​നം ത​ട​ഞ്ഞു
Friday, June 18, 2021 12:12 AM IST
നേ​മം: പ​ള്ളി​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ൽ പൊ​തു​ശ്മ​ശാ​നം ഉ​ദ്ഘാ​ട​നം ചെ​യ്യാ​നെ​ത്തി​യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ വാ​ഹ​നം ഒ​രു​സം​ഘം ത​ട​ഞ്ഞു. ശ്മ​ശാ​നം വ​രു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഒ​രു സം​ഘം പ​ള്ളി​ച്ച​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ല്ലി​ക​യു​ടെ വാ​ഹ​നം ത​ട​ഞ്ഞ​ത്.
മ​ല​യ​ത്തു​ള്ള ഒ​രു കോ​ണ്‍​ഗ്ര​സ് നേ​താ​വ് പ​ള്ളി​ച്ച​ൽ, വി​ള​വൂ​ർ​ക്ക​ൽ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കാ​യി താ​ത്കാ​ലി​ക ശ്മ​ശാ​ന​ത്തി​നാ​യി മൂ​ക്കു​ന്നി​മ​ല​യി​ൽ സ്ഥ​ലം ന​ൽ​കി​ത്. അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി ശ്മ​ശാ​നം വ​രു​ന്ന​തി​നെ​തി​രെ ഒ​രു സം​ഘം കോ​ട​തി​യി​ൽ പോ​യി​രി​ക്കു​ക​യാ​ണ് ഇ​തി​ന് തീ​ർ​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ ശ്മ​ശാ​നം പ്ര​വ​ർ​ത്തി​ക്ക​രു​തെ​ന്നാ​ണ് പ്ര​തി​ഷേ​ധ​ക്കാ​രു​ടെ ആ​വ​ശ്യം. മൂ​ന്നു മാ​സ​ത്തേ​യ്ക്കാ​ണ് ശ്മ​ശാ​ന​ത്തി​ന് അ​നു​മ​തി ജി​ല്ലാ ഭ​ര​ണ​കൂ​ടം ന​ൽ​കി​യി​ട്ടു​ള്ള​ത്. വാ​ഹ​നം ത​ട​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നെ​തി​രെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​മ​ല്ലി​ക പ​റ​ഞ്ഞു. ഇ​ന്ന​ലെ രാ​വി​ലെ ഐ.​ബി. സ​തീ​ഷ് എം​എ​ൽ​എ​യാ​ണ് പൊ​തു​ശ്മ​ശാ​നം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം ഭ​ഗ​ത് റൂ​ഫ​സ്, ബ്ലോ​ക്ക് അം​ഗം എ.​ടി. മ​നോ​ജ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
ഉ​ദ്ഘാ​ട​ന ദി​വ​സം ത​ന്നെ ഒ​രു മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു. പ്ര​തി​ഷേ​ധ​മു​ണ്ടാ​കു​മെ​ന്ന​റി​ഞ്ഞ് ന​രു​വാ​മൂ​ട്, നേ​മം, മ​ല​യി​ൻ​കീ​ഴ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നും പോ​ലീ​സ് സം​ഘ​വും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. ഇ​നി കോ​ട​തി വി​ധി വ​രും വ​രെ കാ​ത്തി​രി​ക്കു​ക​യാ​ണ് പ​ഞ്ചാ​യ​ത്ത്.