ജി​ല്ലാ ക​ള​ക്ട​ർ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Friday, June 18, 2021 11:52 PM IST
തി​രു​വ​ന​ന്ത​പു​രം : പോ​ത്ത​ൻ​കോ​ടു​ള്ള സ്വ​കാ​ര്യാ​ശു​പ​ത്രി ആ​റു ദി​വ​സ​ത്തെ കോ​വി​ഡ് ചി​കി​ത്സ​യ് ക്ക് 1,42,708 രൂ​പ ഈ​ടാ​ക്കി​യ​തി​നെ കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.
ജി​ല്ലാ ക​ള​ക്ട​ർ അ​ന്വേ​ഷ​ണം ന​ട​ത്തി നാ​ലാ​ഴ്ച​യ്ക്ക​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റി​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക് ആ​വ​ശ്യ​പ്പെ​ട്ടു. കേ​സ് ജൂ​ലൈ 14 ന് ​പ​രി​ഗ​ണി​ക്കും. വ​ട്ടി​യൂ​ർ​ക്കാ​വി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലാ​ണ് കോ​വി​ഡ് ബാ​ധി​ത​നെ ചി​കി​ത്സി​ച്ചി​രു​ന്ന​ത്. ശ്വാ​സം​മു​ട്ട​ൽ കൂ​ടി​യ​പ്പോ​ൾ ക​ള​ക്ട​റേ​റ്റി​ൽ നി​ന്നു​മു​ള്ള നി​ർ​ദേ​ശ​പ്ര​കാ​രം പോ​ത്ത​ൻ​കോ​ട്ടെ സ്വ​കാ​ര്യാ​ശു​പ​ത്ര​യി​ലേ​ക്ക് മാ​റ്റി. 84000 രൂ​പ കൈ​യി​ൽ നി​ന്നും അ​ട​ച്ചു.
ബാ​ക്കി തു​ക ഇ​ൻ​ഷ്വ​റ​ൻ​സി​ൽ നി​ന്നും ല​ഭി​ച്ചു. പി​പി​ഇ കി​റ്റി​ന് 33000 രൂ​പ​യും മ​രു​ന്നി​ന് 44,458 രൂ​പ​യും ഈ​ടാ​ക്കി. മ​ണ്ണ​റ​ക്കോ​ണം സ്വ​ദേ​ശി ബി.​എ​ച്ച്. ആ​ന​ന്ദ് സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ആ​ന​ന്ദി​ന്‍റെ അ​ച്ഛ​ൻ ഭു​വ​നേ​ന്ദ്ര​ന്‍റെ ചി​കി​ത്സ​യ്ക്കാ​ണ് ആ​ശു​പ​ത്രി അ​മി​ത തു​ക ഇൗ​ടാ​ക്കി​യ​ത്. ഹൈ​ക്കോ​ട​തി​യു​ടെ​യും സ​ർ​ക്കാ​രി​ന്‍റെ​യും നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച ആ​ശു​പ​ത്രി​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.