കോ​വി​ഡ് പ്ര​തി​രോ​ധ ഉ​പ​ക​ര​ണ​ങ്ങ​ൾ കൈ​മാ​റി
Monday, June 21, 2021 11:39 PM IST
വെ​ഞ്ഞാ​റ​മൂ​ട്: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്തി​നും, വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കും വെ​ഞ്ഞാ​റ​മൂ​ട് എം​എ​എം സ്കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​രോ​ധ ഉ​പ​ക​ര​ണ​ങ്ങ​ൾ സം​ഭാ​വ​ന​യാ​യി ന​ൽ​കി .
ഓ​ക്സി​മീ​റ്റ​ർ, സാ​നി​റ്റൈ​സ​ർ, മാ​സ്ക് എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള കോ​വി​ഡ് പ്ര​തി​രോ​ധ ഉ​പ​ക​ര​ണ​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​നാ രാ​ജേ​ന്ദ്ര​നും, സ​ബ് ഇ​ൻ​സ്പ​ക്ട​ർ ഷ​റ​ഫു​ദ്ദീ​നും സ്കൂ​ൾ അ​ധി​കൃ​ത​രി​ൽ നി​ന്ന് ഏ​റ്റു​വാ​ങ്ങി.​പ​ഞ്ചാ​യ​ത്ത് ന​ട​ത്തി വ​രു​ന്ന സൗ​ജ​ന്യ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യ്ക്കാ​യു​ള്ള ധ​ന​സ​ഹാ​യ​വും ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന് കൈ​മാ​റി.
കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കീ​ഴാ​യി​ക്കോ​ണം സോ​മ​ൻ, സ്കൂ​ൾ ചെ​യ​ർ​മാ​ൻ എം.​എ​സ്. ഷാ​ജി, ജ​ന​മൈ​ത്രി പോ​ലീ​സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഷെ​രീ​ർ വെ​ഞ്ഞാ​റ​മൂ​ട്, ഡ​യ​റ​ക്ട​ർ​മാ​രാ​യ നൗ​ഷാ​ദ് മൈ​ല​യ്ക്ക​ൽ, മ​ജീ​ദ്, ബ​ഷീ​ർ നീ​ർ​ച്ചാ​ലി​ൽ, സു​ധീ​ർ ഖാ​ൻ, പ്രി​ൻ​സി​പ്പ​ൽ ആ​നി ജോ​ൺ, ജ​സ്ന തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു