ചി​കി​ത്സ​ാ സഹായത്തിനായി ബി​രി​യാ​ണി ച​ല​ഞ്ച് സം​ഘ​ടി​പ്പി​ച്ച് എ​സ്എ​ഫ്ഐ
Wednesday, June 23, 2021 11:29 PM IST
വെ​ഞ്ഞാ​റ​മൂ​ട്: സ​ഹ​പ്ര​വ​ർ​ത്ത​ക​ന്‍റെ കാ​ൻ​സ​ർ രോ​ഗ​ത്തി​ന് ചി​കി​ത്സ​യ്ക്കാ​യി ബി​രി​യാ​ണി ച​ല​ഞ്ച് സം​ഘ​ടി​പ്പി​ച്ച് എ​സ്എ​ഫ്ഐ. വെ​ഞ്ഞാ​റ​മൂ​ട് ഏ​രി​യ ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്ന ആ​യു​ഷ്കൃ​ഷ്ണ​യു​ടെ ചി​കി​ത്സാ സ​ഹാ​യ​ത്തി​നു വേ​ണ്ടി​യാ​ണ് ബി​രി​യാ​ണി ച​ല​ഞ്ച് സം​ഘ​ടി​പ്പി​ച്ച​ത്. മൂ​ന്ന് പ​ഞ്ചാ​യ​ത്തു​ക​ൾ വീ​തം ര​ണ്ടു ഘ​ട്ട​മാ​യാ​ണ് ബി​രി​യാ​ണി ച​ല​ഞ്ച് സം​ഘ​ടി​പ്പി​ച്ച​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ മാ​ണി​ക്ക​ൽ, പു​ല്ല​മ്പാ​റ, നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്തു​ക​ളും ര​ണ്ടാം ഘ​ട്ട​ത്തി​ൽ വാ​മ​ന​പു​രം, ക​ല്ല​റ, പാ​ങ്ങോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​ണ് ച​ല​ഞ്ച് സം​ഘ​ടി​പ്പി​ച്ച​ത്. ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലു​മാ​യി ഒ​ൻ​പ​തി​നാ​യി​രം ബി​രി​യാ​ണി​ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. അ​ഞ്ചു ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് ഇ​തു​വ​ഴി ക​ണ്ടെ​ത്തി​യ​ത്. എ​സ്എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ടേറി​യ​റ്റ് അം​ഗം പി. ​എ​സ്. അ​ഭി​ഷേ​ക്,എം. ​അ​ഖി​ൽ, എ​സ്. കെ. ​ആ​ദ​ർ​ശ് തുടങ്ങിയവ​ർ നേ​തൃ​ത്വം ന​ൽ​കി.