സി​ബി​ഐ അ​ന്വേ​ഷണ​ം വേണമെന്നു പ്ര​തി​പ​ക്ഷം
Thursday, July 22, 2021 11:34 PM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ​യി​ലെ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഫ​ണ്ടു ത​ട്ടി​പ്പു സി​ബി​ഐ​യെ​ക്കൊ​ണ്ട് അ​ന്വേ​ഷി​പ്പി​ക്ക​ണ​മെ​ന്നു പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടു. 75 ല​ക്ഷം രൂ​പ ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യി​ട്ടും ഇ​തു​വ​രെ​യും എ​ല്ലാ പ്ര​തി​ക​ളെ​യും പോ​ലീ​സി​ന് പി​ടി​ക്കാ​നി​യി​ട്ടി​ല്ലെ​ന്നും അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ൾ​ക്ക് മു​ൻ​കൂ​ർ ജാ​മ്യം ല​ഭി​ച്ച​തു പോ​ലീ​സി​ന്‍റെ അ​നാ​സ്ഥ കൊ​ണ്ടാ​ണെ​ന്നും ബി​ജെ​പി പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ എം.​ആ​ർ ഗോ​പ​ൻ ആ​രോ​പി​ച്ചു.
ഇ​ത്ത​ര​ത്തി​ലു​ള്ള ഫ​ണ്ട് ത​ട്ടി​പ്പു കേ​ര​ള​ത്തി​ൽ എ​ല്ലാ​യി​ട​ത്തും ന​ട​ന്നി​ട്ടു​ണ്ട്. ഇ​ത് മൂ​ടി​വ​യ്ക്കാ​ൻ വേ​ണ്ടി​യാ​ണ് മു​ൻ എം​പി എ.​സ​ന്പ​ത്തി​നെ മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍റെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​യി നി​യ​മ​ച്ച​തെ​ന്നും എം.​ആ​ർ ഗോ​പ​ൻ പ​റ​ഞ്ഞു. പ​ട്ടി​ക ജാ​തി ഫ​ണ്ട് ത​ട്ടി​പ്പ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു വി​ളി​ച്ച് ചേ​ർ​ത്ത പ്ര​ത്യേ​ക കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ലാ​ണു പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​രോ​പ​ണം.
കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ ഭ​ര​ണ-​പ്ര​തി​പ​ക്ഷ​ങ്ങ​ൾ ത​മ്മി​ൽ ഫ​ണ്ട് ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു ശ​ക്ത​മാ​യ വാ​ക്കേ​റ്റ​മു​ണ്ടാ​യി. പ​ട്ടി​ക​ജാ​തി വി​ക​സ​ന ഫ​ണ്ട് ത​ട്ടി​പ്പ് കേ​സ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സ​മി​തി​യെ കൊ​ണ്ട് അ​ന്വേ​ഷി​പ്പി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്തു ന​ൽ​കു​മെ​ന്ന് മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ൻ അ​റി​യി​ച്ചു.
ഫ​ണ്ട് ത​ട്ടി​പ്പ് കേ​സി​ൽ എ​സ്‌​സി പ്രൊ​മാ​ട്ട​ർ​മാ​രു​ൾ​പ്പ​ടെ 11 പ്ര​തി​ക​ളു​ണ്ട്. ഇ​നി​യും കൂ​ടു​ത​ൽ പ്ര​തി​ക​ളു​ണ്ടെ​ങ്കി​ൽ അ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​സ്.​സ​ലിം പ​റ​ഞ്ഞു.
ഇ​തി​നി​ടെ കൗ​ണ്‍​സി​ല​ർ ഡി.​ആ​ർ.​അ​നി​ലി​ന് മേ​യ​ർ കീ​ഴ്‌വ​ഴ​ക്കം ലം​ഘി​ച്ച് സം​സാ​രി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് കൗ​ണ്‍​സി​ലി​ൽ ബ​ഹ​ള​മാ​യി. ബി​ജെ​പി അം​ഗ​ങ്ങ​ൾ ന​ടു​ത്ത​ള​ത്തി​ൽ ഇ​റ​ങ്ങി പ്ലാ​ക്ക് കാ​ർ​ഡും ബാ​ന​റും ഉ​യ​ർ​ത്തി പ്ര​തി​ഷേ​ധി​ച്ചു.