വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​ന്‍ മ​രി​ച്ചു
Friday, July 23, 2021 10:44 PM IST
വെ​ഞ്ഞാ​റ​മൂ​ട്: കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് പ​രി​ക്കേ​റ്റ എ​സ്എ​ടി ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​ന്‍ മ​രി​ച്ചു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് പു​ത്ത​ന്‍​പാ​ലം റോ​ഡി​ല്‍ വെ​ഞ്ഞാ​റ​മൂ​ട് ച​ന്ത​ക്ക് സ​മീ​പ​ത്തു​വ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ എ​സ്എ​ടി ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​ര​ന്‍ മ​ണ​ലി​മു​ക്ക് പ​ണി​ക്ക​രു​കോ​ണം കു​ന്നും​പു​റ​ത്ത് വീ​ട്ടി​ല്‍ ജ​യ​പ്ര​കാ​ശ്(49) ആ​ണ് മ​രി​ച്ച​ത്. ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ജ​യ​പ്ര​കാ​ശ് സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ല്‍ എ​തി​ര്‍ ദി​ശ​യി​ല്‍ നി​ന്നും വ​ന്ന കാ​റി​ടി​ക്കു​ക​യാ​യി​രു​ന്നു. വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ൽ​കി. ഭാ​ര്യ. പ്രി​ജി​ത, മ​ക്ക​ള്‍. ഭ​ഗ​ത് ദേ​വ്, ദേ​വു പ്ര​കാ​ശ്.