വാ​ഹ​ന​ത​ട്ടി​പ്പ് കേ​സി​ലെ പ്ര​തി പി​ടി​യി​ൽ
Friday, July 23, 2021 10:46 PM IST
തി​രു​വ​ന​ന്ത​പു​രം: ക​ല്യാ​ണ ആ​വ​ശ്യ​ത്തി​നെ​ന്ന വ്യാ​ജേ​ന കാ​ർ വാ​ട​ക​യ്ക്ക് എ​ടു​ത്ത് മു​ങ്ങി​യ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ര​ണ്ട് വ​ർ​ഷം മു​ന്പ് നെ​യ്യാ​റ്റി​ൻ​ക​ര അ​മ​ര​വി​ള സ്വ​ദേ​ശി റെ​ജി​ന്‍റെ ഇ​ന്നോ​വ കാ​ർ വാ​ട​ക​യ്ക്ക് എ​ടു​ത്ത​ശേ​ഷം ത​മി​ഴ്നാ​ട്ടി​ൽ കൊ​ണ്ടു പോ​യി മ​റി​ച്ച് വി​റ്റ ബീ​മാ​പ​ള്ളി പു​തു​വ​ൽ​പു​ര​യി​ടം വീ​ട്ടി​ൽ ലു​ക്ക്മാ​ൻ ഹ​ക്കീം (28)നെ​യാ​ണ് ക​ര​മ​ന പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ത​ട്ടി​പ്പ് ന​ട​ത്തി​യ​ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ കു​ള​ത്തൂ​പ്പു​ഴ​യി​ലു​ള്ള ഒ​ളി​സ​ങ്കേ​ത​ത്തി​ൽ നി​ന്നാ​ണ് ഇ​ന്ന​ലെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. സ​മാ​ന​രീ​തി​യി​ൽ ഇ​യാ​ൾ കൂ​ടു​ത​ൽ ത​ട്ടി​പ്പു​ക​ൾ ന​ട​ത്തി​യി​ട്ടു​ള്ള​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ക​ര​മ​ന എ​സ്എ​ച്ച്ഒ അ​നീ​ഷ്, എ​സ്ഐ​മാ​രാ​യ മി​ഥു​ൻ, അ​ശോ​ക് കു​മാ​ർ, സി​പി​ഒ​മാ​രാ​യ സ​ജി​കു​മാ​ർ, രാ​ജീ​വ്, സ​ന്തോ​ഷ്, സി​ബി​മോ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.