ഡി​ഫ​റ​ന്‍റ് ആ​ര്‍​ട് സെ​ന്‍റ​ര്‍ മാ​റ്റ​ത്തി​ന്‍റെ മാ​ന്ത്രി​ക​ലോ​കം : മ​ന്ത്രി ആ​ര്‍. ബി​ന്ദു
Friday, July 23, 2021 10:46 PM IST
ക​ഴ​ക്കൂ​ട്ടം : ഭി​ന്ന​ശേ​ഷി​ക്കു​ട്ടി​ക​ള്‍​ക്ക് സാ​മൂ​ഹ്യ ആ​രോ​ഗ്യ​മാ​ന​സി​ക​പ​ര​മാ​യ മാ​റ്റ​ങ്ങ​ളു​ണ്ടാ​ക്കാ​ന്‍ പ്രാ​പ്ത​മാ​യ മാ​ന്ത്രി​ക​ലോ​ക​മാ​ണ് ഡി​ഫ​റ​ന്‍റ് ആ​ര്‍​ട് സെ​ന്‍റ​റെ​ന്ന് മ​ന്ത്രി ആ​ര്‍.​ബി​ന്ദു . ഭി​ന്ന​ശേ​ഷി​ക്കു​ട്ടി​ക​ള്‍​ക്കാ​യി മാ​ജി​ക് പ്ലാ​ന​റ്റി​ല്‍ ആ​രം​ഭി​ച്ച വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ വ​ള​ര്‍​ച്ചാ ഘ​ട്ട​ങ്ങ​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന പ്രോ​ഗ്ര​സീ​വ് പാ​ത്ത് വേ​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍. ഭി​ന്ന​ശേ​ഷി​ക്കു​ട്ടി​ക​ളു​ടെ സ​ര്‍​ഗ​പ​ര​മാ​യ ക​ഴി​വു​ക​ള്‍ ക​ണ്ടെ​ത്തു​വാ​നും അ​തി​ന് അ​നു​യോ​ജ്യ​മാ​യ പ്രോ​ത്സാ​ഹ​നം ന​ല്‍​കു​വാ​നും ക​ഴി​യു​മ്പോ​ഴാ​ണ് അ​വ​ര്‍​ക്കും സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ലേ​യ്ക്ക് ഉ​യ​ര്‍​ന്നു​വ​രാ​ന്‍ ക​ഴി​യു​ന്ന​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ച​ട​ങ്ങി​ല്‍ ചൈ​ല്‍​ഡ് ഡെ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​ര്‍ ഡ​യ​റ​ക്ട​ര്‍ ഡോ.​ബാ​ബു ജോ​ര്‍​ജ് മു​ഖ്യാ​തി​ഥി​യാ​യി. മാ​ജി​ക് അ​ക്കാ​ദ​മി ഡ​യ​റ​ക്ട​ര്‍ ഗോ​പി​നാ​ഥ് മു​തു​കാ​ട് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.