ച​ന്ദ​നം പി​ടി​കൂ​ടി : ഒരാൾ അറസ്റ്റിൽ
Saturday, July 24, 2021 11:05 PM IST
ആ​റ്റി​ങ്ങ​ൽ: ആ​റ്റി​ങ്ങ​ലി​ൽ നി​ന്ന് നാ​ലു​ല​ക്ഷം രൂ​പ‍​യു​ടെ ച​ന്ദ​നം പി​ടി​കൂ​ടി. അ​ധി​കൃ​ത​ർ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​റ്റി​ങ്ങ​ൽ കു​ഴി​മു​ക്ക് ഭാ​ഗ​ത്ത് അ​നി​ൽ​കു​മാ​റി​ന്‍റെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ച​ന്ദ​നം പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​ൽ അ​നി​ൽ കു​മാ​റി​നെ അ​റ​സ്റ്റ് ചെ​യ്തു.
തി​രു​വ​ന​ന്ത​പു​രം ഫ്ല​യിം​ഗ് സ്ക്വാ​ഡ് ഡി​എ​ഫ്ഒ എ. ​ഷാ​ന​വാ​സി​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം ക​ൺ​ട്രോ​ൾ റൂം ​റേ​ഞ്ച് ഓ​ഫീ​സ​ർ സ​ലി​ൻ ജോ​സ്, ചു​ള്ളി​മാ​നൂ​ർ ഫ്ല​യിം​ഗ് സ്ക്വാ​ഡ് റേ​ഞ്ച് ഓ​ഫീ​സ​ർ വി. ​ബ്രി​ജേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 45 കി​ലോ​ഗ്രാം ഭാ​രം വ​രു​ന്ന ച​ന്ദ​ന ത​ടി ക​ഷ്ണ​ങ്ങ​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.
വീ​ടി​നോ​ട് ചേ​ർ​ന്നി​രു​ന്ന സി​ന്ത​റ്റി​ക് വാ​ട്ട​ർ ടാ​ങ്കി​ന​ക​ത്തു ചെ​ത്തി​മി​നു​ക്കി​യ നി​ല​യി​ലാ​യി​രു​ന്നു ച​ന്ദ​ന ക​ഷ്ണ​ങ്ങ​ൾ ഒ​ളി​പ്പി​ച്ച​തെ​ന്നും വി​പ​ണി​യി​ൽ ഏ​ക​ദേ​ശം നാ​ലു ല​ക്ഷം രൂ​പ​യോ​ളം വി​ല​വ​രു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.​തി​രു​വ​ന​ന്ത​പു​രം ഫ്ല​യിം​ഗ് സ്ക്വാ​ഡ് ഡി​എ​ഫ്ഒ എ ​ഷാ​ന​വാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫ്ല​യിം​ഗ് സ്ക്വാ​ഡ് റേ​ഞ്ച് ഓ​ഫീ​സ​ർ​മാ​രാ​യ സ​ലി​ൻ ജോ​സ് , വി. ​ബ്രി​ജേ​ഷ് ,സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ തു​ള​സി​ധ​ര​ൻ നാ​യ​ർ, ഹ​രീ​ന്ദ്ര​കു​മാ​ർ, ശ്രീ​ജി​ത്ത് ,ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ മാ​രാ​യ സ​ജു, അ​നൂ​പ്, സ​നു, റി​ഞ്ചു ദാ​സ്, വി​ജ​യ​കു​മാ​ർ, ല​ല്ലു​പ്ര​സാ​ദ്, ആ​ര​തി ഡ്രൈ​വ​ർ മാ​രാ​യ വി​നോ​ദ്, ബാ​ബു​രാ​ജ് എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്ത​ത്. പാ​ലോ​ട് ഡ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ ഷി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.