ശ്രീ ​പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ പെ​രു​ന്ത​മൃ​തേ​ത്ത് പൂ​ജ നാ​ളെ
Saturday, July 24, 2021 11:05 PM IST
തി​രു​വ​ന​ന്ത​പു​രം:​ശ്രീ പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ആ​നി ക​ള​ഭ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് നാ​ളെ പെ​രു​ന്ത​മൃ​തേ​ത്ത് പൂ​ജ ന​ട​ക്കും. ക്ഷേ​ത്ര ത​ന്ത്രി ത​ര​ണ​ന​ല്ലൂ​ർ സ​തീ​ശ​ൻ ന​ന്പൂ​തി​രി​പ്പാ​ട് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.​പെ​രു​ന്ത​മൃ​തേ​ത്ത് പൂ​ജ ന​ട​ക്കു​ന്ന​തി​നാ​ൽ നാ​ളെ പു​ല​ർ​ച്ചെ 5.15 മു​ത​ൽ 6.15 വ​രെ​യും രാ​വി​ലെ 9.15 മു​ത​ൽ 10.30 വ​രെ​യും വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ൽ ആ​റു​വ​രേ​യും മാ​ത്ര​മേ ദ​ർ​ശ​ന​ത്തി​നാ​യി ക​ട​ത്തി​വി​ടു​ക​യു​ള്ളൂ. രാ​ത്രി 8.30ഓ​ടെ ശീ​വേ​ലി എ​ഴു​ന്ന​ള്ള​ത്ത് ആ​രം​ഭി​ക്കും.

പു​തി​യ പു​ഷ്പാ​ഞ്ജ​ലി സ്വാ​മി ഇ​ന്ന്
ചു​മ​ത​ല​യേ​ൽ​ക്കും

തി​രു​വ​ന​ന്ത​പു​രം: ശ്രീ ​പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ പു​തി​യ പു​ഷ്പാ​ഞ്ജ​ലി സ്വാ​മി​യാ​യി തൃ​ശൂ​ർ ന​ടു​വി​ൽ മ​ഠ​ത്തി​ലെ ഒ​റ​വ​ങ്ക​ര അ​ച്യു​ത ഭാ​ര​തി ഇ​ന്ന് ചു​മ​ത​ല​യേ​ൽ​ക്കും.
രാ​വി​ലെ ആ​റി​നും ഏ​ഴി​നും ഇ​ട​യി​ലു​ള്ള മു​ഹൂ​ർ​ത്ത​ത്തി​ലാ​ണ് ച​ട​ങ്ങ് ന​ട​ക്കു​ക. സ​ന്യാ​സം സ്വീ​ക​രി​ച്ച​യാ​ളി​നെ പു​ഷ്പാ​ഞ്ജ​ലി ്വാ​മി​യാ​യി നി​യ​മി​ച്ചു ക​ഴി​ഞ്ഞാ​ൽ പു​റ​പ്പെ​ടാ ശാ​ന്തി​യാ​യി ക്ഷേ​ത്ര​ത്തോ​ട​നു​ബ​ന്ധി​ച്ച മ​ഠ​ത്തി​ൽ താ​മ​സി​ക്കും.