ജി​ല്ല​യി​ൽ യെ​ല്ലോ അ​ലേ​ർ​ട്ട്
Saturday, July 24, 2021 11:17 PM IST
തി​രു​വ​ന​ന്ത​പു​രം: ശ​ക്ത​മാ​യ മ​ഴ പെ​യ്യാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്തു കേ​ന്ദ്ര കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം ജി​ല്ല​യി​ൽ ഇ​ന്ന് യെ​ല്ലോ അ​ലേ​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. 24 മ​ണി​ക്കൂ​റി​ൽ 64.5 മു​ത​ൽ 115.5 വ​രെ മി​ല്ലി മീ​റ്റ​ർ മ​ഴ പെ​യ്യാ​നാ​ണു സാ​ധ്യ​ത​യെ​ന്നും പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ന​വ​ജ്യോ​ത് ഖോ​സ അ​റി​യി​ച്ചു.
ശ​ക്ത​മാ​യ മ​ഴ​യെ​ത്തു​ട​ർ​ന്ന് ആ​ളു​ക​ളെ മാ​റ്റി​പ്പാ​ർ​പ്പി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ അ​ധി​കൃ​ത​രോ​ടു സ​ഹ​ക​രി​ക്ക​ണ​മെ​ന്നു ക​ള​ക്ട​ർ പ​റ​ഞ്ഞു. തീ​ര പ്ര​ദേ​ശ​ത്തു ക​ട​ലാ​ക്ര​മ​ണ​ത്തി​നു സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ അ​പ​ക​ട മേ​ഖ​ല​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. ആ​വ​ശ്യ​മെ​ങ്കി​ൽ മാ​റി താ​മ​സി​ക്ക​ണം.
മ​ത്സ്യ​ബ​ന്ധ​നോ​പ​ധി​ക​ൾ സു​ര​ക്ഷി​ത​മാ​ക്കി​വ​യ്ക്ക​ണം. അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത വീ​ടു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രും മേ​ൽ​ക്കൂ​ര ശ​ക്ത​മ​ല്ലാ​ത്ത വീ​ടു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രും മു​ന്ന​റി​യി​പ്പു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സു​ര​ക്ഷ​യെ​ക്ക​രു​തി മാ​റി​ത്താ​മ​സി​ക്കാ​ൻ ത​യാ​റാ​ക​ണം.​
സ്വ​കാ​ര്യ, പൊ​തു ഇ​ട​ങ്ങ​ളി​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ൽ​നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ, പോ​സ്റ്റു​ക​ൾ, ബോ​ർ​ഡു​ക​ൾ തു​ട​ങ്ങി​യ​വ സു​ര​ക്ഷി​ത​മാ​ക്ക​ണം. മ​ര​ങ്ങ​ൾ കോ​തി ഒ​തു​ക്ക​ണം. ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലേ​ക്കു മാ​റേ​ണ്ട സ്ഥി​തി​യു​ണ്ടാ​യാ​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.