ദേ​ശീ​യ​പാ​ത​യോ​ര​ത്തെ മ​രം സ്വ​കാ​ര്യ വ്യ​ക്തി മു​റി​ച്ച​താ​യി പ​രാ​തി
Saturday, July 24, 2021 11:17 PM IST
പോ​ത്ത​ൻ​കോ​ട് : ക​ണി​യാ​പു​ര​ത്ത് ദേ​ശീ​യ​പാ​ത​യോ​ര​ത്തെ മ​രം സ്വ​കാ​ര്യ വ്യ​ക്തി മു​റി​ച്ച​താ​യി നാ​ട്ടു​കാ​രു​ടെ പ​രാ​തി.​ക​ണി​യാ​പു​രം ആ​ലും​മൂ​ട്ടി​ൽ ദേ​ശീ​യ പാ​ത​യോ​ര​ത്തെ മ​ര​മാ​ണ് ഇ​ന്ന​ലെ രാ​വി​ലെ​യോ​ടെ മു​റി​ച്ച​ത് . സ​മീ​പ​ത്തെ വ​സ്ത്ര വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ന്‍ പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​മൊ​രു​ക്കാ​നാ​ണ് മ​രം മു​റി​ച്ച​തെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം മു​ൻ​പും ഇ​ത്ത​ര​ത്തി​ൽ മ​രം മു​റി​ച്ച​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു.​നാ​ട്ടു​കാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും എ​ത്തി​യ​തോ​ടെ മ​രം മു​റി​ക്കാ​നെ​ത്തി​യ​വ​ർ മു​റി​ച്ച ത​ടി ഉ​പേ​ക്ഷി​ച്ചു ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു.​എ​ന്നാ​ൽ ഞ​ങ്ങ​ൾ അ​ല്ല മ​രം മു​റി​ച്ച​തെ​ന്നും ആ​രാ​ണെ​ന്ന് അ​റി​യി​ല്ലെ​ന്നും വ​സ്ത്ര വ്യാ​പാ​ര സ്ഥാ​പ​ന അ​ധി​കൃ​ത​ർ പ​റ​ഞ്ഞു