ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ പ്ര​ഖ്യാ​പി​ച്ചു
Tuesday, July 27, 2021 1:11 AM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് ഉ​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്നു തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​നി​ലെ മു​ള്ളൂ​ർ ഡി​വി​ഷ​ൻ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യും പ​ഴ​യ​കു​ന്നു​മ്മേ​ൽ പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം വാ​ർ​ഡി​ൽ ശാ​സ്താം​പൊ​യ്ക മേ​ഖ​ല മൈ​ക്രോ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യും ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ന​വ​ജ്യോ​ത് ഖോ​സ പ്ര​ഖ്യാ​പി​ച്ചു. ഇ​വി​ട​ങ്ങ​ളി​ൽ ക​ർ​ശ​ന ലോ​ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ, പ​ല​ച​ര​ക്ക്, പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, പാ​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ, മാ​സം, മ​ത്സ്യം, മൃ​ഗ​ങ്ങ​ൾ​ക്കു​ള്ള ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ൾ, കാ​ലി​ത്തീ​റ്റ, കോ​ഴി​ത്തീ​റ്റ തു​ട​ങ്ങി​യ വി​ൽ​ക്കു​ന്ന ക​ട​ക​ൾ, ബേ​ക്ക​റി​ക​ൾ എ​ന്നി​വ​യ്ക്കു മാ​ത്ര​മേ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്ത​നാ​നു​മ​തി​യു​ണ്ടാ​കൂ. രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കുന്നേരം ഏ​ഴു​വ​രെ ഇ​വ തു​റ​ക്കാം. റേ​ഷ​ൻ ക​ട​ക​ൾ, മാ​വേ​ലി സ്റ്റോ​റു​ക​ൾ, സ​പ്ലൈ​കോ ഷോ​പ്പു​ക​ൾ, മി​ൽ​മ ബൂ​ത്തു​ക​ൾ തു​ട​ങ്ങി​യ​വ ദി​വ​സ​വും വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ തു​റ​ക്കാം. റ​സ്റ്റ​റ​ന്‍റു​ക​ളും ഹോ​ട്ട​ലു​ക​ളും രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം 7.30 വ​രെ ഹോം ​ഡെ​ലി​വ​റി​ക്കു മാ​ത്ര​മാ​യി തു​റ​ക്കാം. ഡൈ​ൻ​ഇ​ൻ, ടേ​ക്ക് എ​വേ, പാ​ഴ്സ​ൽ തു​ട​ങ്ങി​യ​വ അ​നു​വ​ദി​ക്കി​ല്ല. പൊ​തു​ജ​ന​ങ്ങ​ൾ പ​ര​മാ​വ​ധി വീ​ടി​ന​ടു​ത്തു​ള്ള ക​ട​ക​ളി​ൽ​നി​ന്നു സാ​ധ​ന​ങ്ങ​ൾ വാ​ങ്ങ​ണം. മേ​ൽ​പ്പ​റ​ഞ്ഞ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന​ത​ല്ലാ​ത്ത എ​ല്ലാ ക​ട​ക​ളും അ​ട​ച്ചി​ടും. ച​ന്ത​ക​ൾ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല. ഇ​കൊ​മേ​ഴ്സ് സ്ഥാ​പ​ന​ങ്ങ​ൾ ഡെ​ലി​വ​റി​ക്കാ​യി രാ​വി​ലെ ഏ​ഴു മു​ത​ൽ ഉ​ച്ച​യ്ക്കു ര​ണ്ടു വ​രെ പ്ര​വ​ർ​ത്തി​ക്കാം. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ൺ ശ​ക്ത​മാ​യ പോ​ലീ​സ് നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രി​ക്കു​മെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.