കെ​ട്ടി​ട നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് മ​രി​ച്ചു
Friday, July 30, 2021 12:04 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര: വീ​ടു നി​ര്‍​മാ​ണ​ത്തി​നി​ട​യി​ല്‍ തൊ​ഴി​ലാ​ളി വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് മ​ര​ണ​മ​ട​ഞ്ഞു. പ​ര​ശു​വ​യ്ക്ക​ല്‍ മേ​ലേ​ക്കോ​ണം ത​ര​പ്പ​റ​ന്പ് വീ​ട്ടി​ല്‍ സെ​ല്‍​വ​രാ​ജി​ന്‍റെ മ​ക​ന്‍ നി​ഷാ​ന്ത് (27) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ നെ​യ്യാ​റ്റി​ന്‍​ക​ര രാ​മേ​ശ്വ​ര​ത്തി​നു സ​മീ​പ​ത്തെ വീ​ട് നി​ര്‍​മാ​ണ​ത്തി​നി​ട​യി​ല്‍ പു​ട്ടി​യി​ടു​ന്ന മെ​ഷീ​നി​ല്‍ നി​ന്നും വൈ​ദ്യു​താ​ഘാ​ത​മേ​റ്റാ​ണ് നി​ഷാ​ന്ത് മ​രി​ച്ച​തെ​ന്ന് കേ​സെ​ടു​ത്ത നെ​യ്യാ​റ്റി​ന്‍​ക​ര പോ​ലീ​സ് പ​റ​ഞ്ഞു. മൃ​ത​ദേ​ഹം നെ​യ്യാ​റ്റി​ന്‍​ക​ര ജ​ന​റ​ല്‍ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്നു. ഇ​ന്ന് കോ​വി​ഡ് പ​രി​ശോ​ധ​ന അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ള്‍​ക്കു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു ന​ല്‍​കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.