വീ​ട്ടു​മു​റ്റ​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന സ്കൂ​ട്ട​ര്‍ ക​ത്തി ന​ശി​ച്ചു
Saturday, July 31, 2021 11:17 PM IST
ആ​റ്റി​ങ്ങ​ല്‍: വീ​ട്ടു​മു​റ്റ​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന സ്കൂ​ട്ട​ര്‍ ക​ത്തി ന​ശി​ച്ചു. തേ​മ്പ്ര​ക്കോ​ണം സ്വ​ദേ​ശി ഷാ​ജി​മ​യു​ടെ വീ​ട്ടു​മു​റ്റ​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന മു​ദാ​ക്ക​ല്‍ തേ​മ്പ്ര​ക്കോ​ണം പൂ​രാ​ടം വീ​ട്ടി​ല്‍ രാ​ഖി​യു​ടെ സ്കൂ​ട്ട​റാ​ണ് ക​ത്തി​ന​ശി​ച്ച​ത്.

രാ​ഖി​യു​ടെ വീ​ട്ടി​ലേ​യ്ക്ക് റോ​ഡി​ല്ലാ​ത്ത​തി​നാ​ല്‍ ഷാ​ജി​മ​യു​ടെ വീ​ട്ടു​മു​റ്റ​ത്താ​ണ് എ​ന്നും സ്കൂ​ട്ട​ര്‍ നി​ര്‍​ത്തി​വ​യ്ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​ന്നോ​ടെ സ്കൂ​ട്ട​ർ ക​ത്തി​ന​ശി​ക്കു​ക​യാ​യി​രു​ന്നു. ആ​റ്റി​ങ്ങ​ല്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. സാ​മൂ​ഹ്യ​വി​രു​ദ്ധ​ര്‍ തീ​യി​ട്ട് ന​ശി​പ്പി​ച്ച​താ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി രാ​ഖി പോ​ലീ​സി​ല്‍ ന​ൽ​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. പാ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആറ്റിങ്ങൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.