ജെ​റി വ​ർ​ഗീ​സ് ഇനി അഞ്ചുപേരിലൂടെ ജീവിക്കും
Saturday, July 31, 2021 11:17 PM IST
മെ​ഡി​ക്ക​ൽ കോ​ള​ജ്: വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച മ​ണ്ണ​ന്ത​ല ടി.​സി. 10/16123 ക​രി​മാം​പ്ലാ​ക്ക​ല്‍ വീ​ട്ടി​ല്‍ ജെ​റി വ​ര്‍​ഗീ​സ് (31) ഇ​നി അ​ഞ്ചു പേ​രി​ലൂ​ടെ ജീ​വി​ക്കും. ക​ഴി​ഞ്ഞ 27ന് ​രാ​ത്രി 9.30ന് ​ബൈ​ജൂ​സ് ലേ​ണിം​ഗ് ആ​പ്പി​ലെ ബി​സി​ന​സ് ഡ​വ​ല​പ്പ്മെ​ന്‍റ് അ​സോ​സി​യേ​റ്റാ​യ ജെ​റി സ​ഞ്ച​രി​ച്ച സ്കൂ​ട്ട​ര്‍ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജെ​റി​യെ പോ​ലീ​സ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.
തു​ട​ര്‍​ന്ന് കിം​സ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ വെ​ള്ളി​യാ​ഴ്ച മ​സ്തി​ഷ്ക മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഭ​ര്‍​ത്താ​വി​ന്‍റെ വി​യോ​ഗം സ​മ്മാ​നി​ച്ച ഹൃ​ദ​യം നു​റു​ക്കു​ന്ന വേ​ദ​ന​യി​ലും ജെ​റി​യു​ടെ ഭാ​ര്യ ലി​ൻ​സി ബ്ര​യി​ന്‍ ഡെ​ത്ത് സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍ പാ​ന​ല്‍ അം​ഗ​വും ശ്രീ​ചി​ത്ര​യി​ലെ ന്യൂ​റോ സ​ര്‍​ജ​റി വി​ഭാ​ഗം ത​ല​വ​നു​മാ​യ ഡോ. ​എ​ച്ച്.​വി. ഈ​ശ്വ​റി​നെ അ​വ​യ​വ​ങ്ങ​ൾ ദാ​നം ചെ​യ്യാ​നു​ള്ള സ​മ്മ​തം അ​റി​യി​ച്ചു. ജെ​റി​യു​ടെ അ​ച്ഛ​നും അ​മ്മ​യു​മ​ട​ക്ക​മു​ള്ള മ​റ്റു​ബ​ന്ധു​ക്ക​ളും ലി​ൻ​സി യു​ടെ തീ​രു​മാ​ന​ത്തെ അം​ഗീ​ക​രി​ച്ചു. ലി​ൻ​സി​യു​ടെ തീ​രു​മാ​ന​ത്തെ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് ആ​ദ​ര​വ് അ​റി​യി​ച്ചു.
മൃ​ത​സ​ഞ്ജീ​വ​നി​യു​ടെ അ​പ്രോ​പ്രി​യേ​റ്റ് അ​ഥോ​റി​റ്റി കൂ​ടി​യാ​യ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍ ഡോ. ​റം​ലാ​ബീ​വി, മൃ​ത​സ​ഞ്ജീ​വ​നി ക​ണ്‍​വീ​ന​റും മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ലു​മാ​യ ഡോ. ​സാ​റ വ​ര്‍​ഗീ​സ്, സം​സ്ഥാ​ന നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​നോ​ബി​ള്‍ ഗ്രേ​ഷ്യ​സ്, കിം​സ് ആ​ശു​പ​ത്രി​യി​ലെ ട്രാ​ന്‍​സ്പ്ലാ​ന്‍റ് കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സ​ബീ​ര്‍ എ​ന്നി​വ​ര്‍ അ​വ​യ​വ​ദാ​ന പ്ര​വ​ര്‍​ത്ത​നം ഏ​കോ​പി​പ്പി​ച്ചു.
ക​ര​ളും ഒ​രു വൃ​ക്ക​യും കിം​സ് ആ​ശു​പ​ത്രി​യി​ലെ ര​ണ്ടു രോ​ഗി​ക​ൾ​ക്കും ഒ​രു വൃ​ക്ക മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ രോ​ഗി​ക്കും നേ​ത്ര​പ​ട​ല​ങ്ങ​ൾ ഗ​വ. ക​ണ്ണാ​ശു​പ​ത്രി​യി​ലെ ര​ണ്ടു രോ​ഗി​ക​ൾ​ക്കു​മാ​ണ് ന​ൽ​കി​യ​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് യൂ​റോ​ള​ജി വി​ഭാ​ഗം പ്ര​ഫ​സ​ർ ഡോ. ​സ​തീ​ഷ് കു​റു​പ്പ്, ഡോ. ​ഉ​ഷാ​കു​മാ​രി (അ​ന​സ്തേ​ഷ്യ). കിം​സ് ആ​ശു​പ​ത്രി യൂ​റോ​ള​ജി വി​ഭാ​ഗ​ത്തി​ലെ ഡോ. ​രേ​ണു, ഗ​വ. ക​ണ്ണാ​ശു​പ​ത്രി​യി​ലെ സൂ​പ്ര​ണ്ട് ഡോ. ​ചി​ത്രാ രാ​ഘ​വ​ൻ എ​ന്നി​വ​ർ ശ​സ്ത്ര​ക്രി​യ​ക​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി.