മോ​ഷ​ണം: പ്ര​തി നാ​ലുവ​ർ​ഷ​ത്തിനുശേ​ഷം അ​റ​സ്റ്റി​ൽ
Saturday, July 31, 2021 11:20 PM IST
ആ​റ്റി​ങ്ങ​ൽ: ആ​റ്റി​ങ്ങ​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ 2018 ൽ ​വീ​ട് കു​ത്തി​തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​യെ ആ​റ്റി​ങ്ങ​ൽ പോ​ലീ​സും ഷാ​ഡോ ടീ​മുംചേർന്ന് അ​റ​സ്റ്റ് ചെ​യ്തു.
ആ​റ്റി​ങ്ങ​ൽ ഇ​ട​യ്ക്കോ​ട് ഉ​ത്രാ​ടം​വീ​ട്ടി​ൽ ഉ​ഷ​യു​ടെ വീ​ട്ടി​ൽ നി​ന്നും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും , ലാ​പ്ടോ​പ്പും ,പ​ണ​വും മോ​ഷ്ടി​ച്ച കേ​സി​ൽ മു​ട്ട​ത്ത​റ പു​തു​വ​ൽ​പു​ര​യി​ടം വീ​ട്ടി​ൽ അ​ബ്ദു​ൾ ഖാ​ദ​ർ (ട്യൂ​ബ് ഖാ​ദ​ർ 29) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സം​സ്ഥാ​ന​ത്ത് ഉ​ട​നീ​ളം അ​ന​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ലെ പ്ര​തി​യാ​യ ഖാ​ദ​റി​ന്‍റെ നേ​തൃ​ത്വ​ലു​ള്ള സം​ഘം ക​ഴി​ഞ്ഞ​മാ​സം പൂ​ജ​പ്പു​ര​യി​ലെ ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ഓ​ഫീ​സ് കു​ത്തി​തു​റ​ന്ന് ലാ​പ്ടോ​പ്പു​ക​ളും, പ്രോ​ജ​ക്ട​റും ക​വ​ർ​ച്ച ചെ​യ്തി​രു​ന്നു.
ഈ ​കേ​സി​ലെ മ​റ്റ് മൂ​ന്ന് പ്ര​തി​ക​ളെ പൂ​ജ​പ്പു​ര പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. മോ​ഷ​ണ​കേ​സു​ക​ളി​ൽ ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ള്ള ഇ​യാ​ളെ തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ് റൗ​ഡി ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് വ​രു​ക​യാ​യി​രു​ന്നു. ത​മി​ഴ്നാ​ട്ടി​ലും കൊ​ല്ലം ,ആ​ല​പ്പു​ഴ , എ​റ​ണാ​കു​ളം , തൃ​ശൂ​ർ ജി​ല്ല​ക​ളി​ലെ​യും നി​ര​വ​ധി മോ​ഷ​ണ​കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് ഇ​യാ​ൾ.എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ ആ​ലു​വ സ​ബ് ഡി​വി​ഷ​ണ​ൽ മ​ജി​സ്ട്രേ​റ്റി​ന്‍റെ വീ​ട് കു​ത്തി​തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ​തും ഇ​യാ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ള്ള സം​ഘ​മാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.ആ​റ്റി​ങ്ങ​ൽ ഇ​ൻ​സ്പെ​ക്ട​ർ ഡി.​മി​ഥു​ൻ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ പി.​ആ​ർ.​രാ​ഹു​ൽ ,ബി.​ബി​നി​മോ​ൾ ഷാ​ഡോ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എം. ​ഫി​റോ​സ് ഖാ​ൻ ,എ​എ​സ്ഐ​മാ​രാ​യ ബി.​ദി​ലീ​പ് ,ആ​ർ.​ബി​ജു​കു​മാ​ർ എ​ന്നി​വർ അറസ്റ്റിനു നേതൃത്വം നൽകി.