സ്ത്രീ​ധ​ന​ത്തി​നെ​തി​രെ പ്ര​തി​ജ്ഞ​യെ​ടു​ത്തു
Saturday, July 31, 2021 11:20 PM IST
വി​തു​ര: "ഇ​നി സ്ത്രീ​ധ​നം ഇ​ല്ല, സ്ത്രീ​യാ​ണ് ധ​നം' എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി കേ​ര​ള മ​ഹി​ളാ സം​ഘം അ​രു​വി​ക്ക​ര മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ജ്ഞ​യെ​ടു​ത്തു. വി​തു​ര ക​ലു​ങ്ക് ജം​ഗ്ഷ​നി​ൽന​ട​ത്തി​യ യോ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രാ​ഖി ര​വി​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു . മ​ഹി​ളാ​സം​ഘം ജി​ല്ലാ​ക​മ്മി​റ്റി​യം​ഗ​വും പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ മ​ഞ്ജു​ഷ ജി.​ആ​ന​ന്ദ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.​ജി​ല്ലാ സെ​ക്ര​ട്ട​റി ബി.​ശോ​ഭ​ന പ്ര​തി​ജ്ഞാ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു.​സി​പി​ഐ നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എം.​എ​സ്.​റ​ഷീ​ദ്, ആ​ർ.​കെ.​ഷി​ബു,യു.​ച​ന്ദ്രി​ക തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ച്ചു

വെ​ഞ്ഞാ​റ​മൂ​ട്:​പേ​രൂ​ർ എം​എം​യു​പി സ്കൂ​ളി​ൽ സ​യ​ൻ​സ് ക്ല​ബി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ചാ​ന്ദ്ര​ദി​ന​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചാ​ന്ദ്ര പ​ര്യ​വേ​ഷ​ണം എ​ന്ന വി​ഷ​യ​ത്തി​ൽ വെ​ബി​നാ​റും സം​ഘ​ടി​പ്പി​ച്ചു.​സ​യ​ൻ​സ് ക്ല​ബ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ആ​റ്റി​ങ്ങ​ൽ ഡ​യ​റ്റ് പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജ് ഡോ.​ടി.​ആ​ർ.​ഷീ​ജാ​കു​മാ​രി നി​ർ​വ​ഹി​ച്ചു.​പി​ടി​എ പ്ര​സി​ഡ​ന്‍റ് ജെ.​സ​ക്കീ​ർ ഹു​സൈ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ എം.​ഐ.​അ​ജി​കു​മാ​ർ, സി​ആ​ർ​സി കോ- ​ഓ​ർ​ഡി​നേ​റ്റ​ർ പി.​കെ.​സ്മി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.