പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​നും ഭ​ർ​ത്താ​വി​നും മ​ർ​ദ​നമേറ്റു
Wednesday, August 4, 2021 11:23 PM IST
പോ​ത്ത​ൻ​കോ​ട് : റോ​ഡ് നി​ർ​മാ​ണ​ത്തെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ അ​ണ്ടൂ​ർ​കോ​ണം പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​നും ഭ​ർ​ത്താ​വി​നും മ​ർ​ദ​ന​മേ​റ്റ​താ​യി പ​രാ​തി. അ​ണ്ടൂ​ർ​കോ​ണം പാ​ഴ്ചി​റ​യി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ പാ​യ്ച്ചി​റ വാ​ർ​ഡ് അം​ഗ​മാ​യ ഹ​സീ​ന അ​ൻ​സ​റി​നും ഭ​ർ​ത്താ​വ് അ​ൻ​സ​റി​നു​മാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ര​ണ്ട് പേ​രും ക​ഴ​ക്കൂ​ട്ട​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.
എം ​എ​ൽ എ ​ഫ​ണ്ടു​പ​യോ​ഗി​ച്ച് നി​ർ​മി​ക്കു​ന്ന റോ​ഡി​ന്‍റെ ഓ​ട നി​ർ​മി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് അ​ക്ര​മ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.​പി​ഡി​പി മു​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പാ​യ്ച്ചി​റ സ​ലാ​ഹു​ദീ​നും സം​ഘ​വു​മാ​ണ് മ​ർ​ദി​ച്ച​ത​തെ​ന്ന് മം​ഗ​ല​പു​രം പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.​ത​ർ​ക്കം അ​റി​ഞ്ഞെ​ത്തി​യ മം​ഗ​ല​പു​രം പോ​ലീ​സി​ലെ ഗ്രേ​ഡ് എ​സ്ഐ ജ​യ​നെ ഇ​വ​ർ ആ​ക്ര​മി​ച്ചു .പോ​ലീ​സി​നെ ആ​ക്ര​മി​ച്ച​തി​ന് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.
റോ​ഡ് നി​ർ​മാ​ണം ത​ട​സ​പ്പെ​ടു​ത്ത​രു​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞ് പോ​യ​തി​നു ശേ​ഷ​മാ​ണ് സ​ലാ​ഹു​ദീ​നും സം​ഘ​വും മെ​മ്പ​റെ​യും ഭ​ർ​ത്താ​വി​നെ​യും മ​ർ​ദി​ച്ച​ത്.​പാ​യ്ച്ചി​റ സ​ലാ​ഹു​ദീ​ൻ ,ഷ​ഫീ​ഖ് ,സു​ധീ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ മം​ഗ​ല​പു​രം പോ​ലീ​സ് കേ​സെ​ടു​ത്തു. എ​ന്നാ​ൽ വാ​ർ​ഡു​മെ​മ്പ​റു​ടെ​യും ഭ​ർ​ത്താ​വി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ത​ർ​ക്ക​മു​ള്ള സ്ഥ​ല​ത്തെ സ്ത്രീ​യെ ആ​ക്ര​മി​ക്കു​ന്ന​ത് ക​ണ്ട് പി​ടി​ച്ചു മാ​റ്റാ​ൻ പോ​യ​താ​ണെ​ന്നും പോ​ലീ​സ് ത​ങ്ങ​ളെ​യാ​ണ് മ​ർ​ദി​ച്ച​തെ​ന്നും സ​ലാ​ഹു​ദ്ദീ​ൻ പ​റ​ഞ്ഞു.