ആ​യൂ​ർ​വേ​ദ,ഹോ​മി​യോ ഡി​സ്പെ​ൻ​സ​റി​ക​ളി​ൽ ഔ​ഷ​ധ സ​സ്യ​ത്തോ​ട്ടം
Friday, September 17, 2021 11:09 PM IST
തി​രു​വ​ന​ന്ത​പു​രം: ഹ​രി​ത കേ​ര​ളം മി​ഷ​നും ആ​യു​ഷ് മി​ഷ​നും ചേ​ർ​ന്നു ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​ത്ത സ​ർ​ക്കാ​ർ സി​ദ്ധ ആ​യൂ​ർ​വേ​ദ ഹോ​മി​യോ ഡി​സ്പെ​ൻ​സ​റി​ക​ളി​ൽ ഔ​ഷ​ധ സ​സ്യ​ത്തോ​ട്ടം നി​ർ​മി​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന ന​ട​ത്തി. അ​വ​ന​വ​ഞ്ചേ​രി ഗ​വ​ൺ​മെ​ന്‍റ് ഡി​സ്പെ​ൻ​സ​റി​യി​ൽ ന​ട​ത്തി​യ ച​ട​ങ്ങി​ന്‍റെ ഉ​ദ്ഘാ​ട​നം ഒ.​എ​സ്. അം​ബി​ക എം​എ​ൽ​എ​നി​ർ​വ​ഹി​ച്ചു. അ​വ​ന​വ​ഞ്ചേ​രി​ക്കു പു​റ​മേ ഗ​വ​ൺ​മെ​ന്‍റ് ആ​യൂ​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി ചേ​ര​മ​ൻ​തു​രു​ത്ത്, കാ​ട്ടാ​ക്ക​ട, അ​രു​വി​പ്പു​റം, ഗ​വ​ൺ​മെ​ന്‍റ്ഹോ​മി​യോ ഡി​സ്പെ​ൻ​സ​റി ക​ഴ​ക്കൂ​ട്ടം, വ​ലി​യ​വി​ള, വി​ള​വൂ​ർ​ക്ക​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലും ഔ​ഷ​ധ​ത്തോ​ട്ടം നി​ർ​മി​ക്കു​ന്ന​ത്.​ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ അ​ഡ്വ. എ​സ്. കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​വ​ന​വ​ഞ്ചേ​രി രാ​ജു, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ഷീ​ല മെ​ബ്ല​റ്റ്, ആ​യു​ഷ് മി​ഷ​ൻ ജി​ല്ലാ പോ​ഗ്രാം മാ​നേ​ജ​ർ ഡോ.​ഷൈ​ജു, സീ​നി​യ​ർ സി​ദ്ധ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​വി.​ബി. വി​ജ​യ​കു​മാ​ർ, ഹ​രി​ത കേ​ര​ളം മി​ഷ​ൻ ജി​ല്ലാ കോ-​ഒാ​ർ​ഡി​നേ​റ്റ​ർ ഹു​മ​യൂ​ൺ, എ​ച്ച്എം​സി അം​ഗം ജ​യ​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.