കുടുംബ ശുശ്രൂഷ വിവിധ കാരുണ്യപദ്ധതികളുടെ ധനസഹായം വിതരണം ചെയ്തു
Friday, September 17, 2021 11:09 PM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​ത​യി​ലെ കു​ടും​ബ ​പ്രേ​ഷി​ത ശു​ശ്രൂ​ഷ 30 നി​ർ​ധ​ന​രാ​യ കു​ടും​ബ​ങ്ങ​ളി​ലെ പെ​ണ്‍​മ​ക്ക​ളു​ടെ വി​വാ​ഹ സ​ഹാ​യ​വും 20 നി​രാ​ലം​ബ​രാ​യ വ്യ​ക്തി​ക​ളെ ക​രു​ണാ​മ​യ​ൻ പെ​ൻ​ഷ​ൻ പ​ദ്ധ​തി​യി​ലും ഉ​ൾ​പ്പെ​ടു​ത്തി ധ​ന​സ​ഹാ​യം ന​ൽ​കി.
വെ​ള്ള​യ​ന്പ​ലം വി​ശു​ദ്ധ ജി​യാ​ന്ന ഹാ​ളി​ൽ കു​ടും​ബ​ശു​ശ്രൂ​ഷ ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​എ.​ആ​ർ. ജോ​ണി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങ് അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ ഡോ. ​ആ​ർ. ക്രി​സ്തു​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
കു​ടും​ബ​ശു​ശ്രൂ​ഷ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ജെ​നി​സ്റ്റ​ൻ, അ​തി​രൂ​പ​ത പ്രോ​ലൈ​ഫ് സ​മി​തി ക​ണ്‍​വീ​ന​ർ ബി​ജു ഫ്രാ​ങ്ക്ളി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കു​ടും​ബ​പ്രേ​ഷി​ത ശു​ശ്രൂ​ഷ ഇ​തു​വ​രെ സാ​ന്ത്വ​നം മം​ഗ​ല്യം പ​ദ്ധ​തി​വ​ഴി 380 വി​വാ​ഹ​ങ്ങ​ൾ​ക്ക് 1.76 കോ​ടി രൂ​പ​യും ക​രു​ണാ​മ​യ​ൻ പ​ദ്ധ​തി വ​ഴി 95.19 ല​ക്ഷം രൂ​പ പെ​ൻ​ഷ​നാ​യും 53 പേ​ർ​ക്ക് ഹീ​ലിം​ഗ് ഹാ​ൻ​ഡ് പ​ദ്ധ​തി​വ​ഴി ചി​കി​ത്സാ സ​ഹാ​യ​മാ​യി6.02 ല​ക്ഷം രൂ​പ​യും നൽകി. രോ​ഗി​ക​ൾ​ക്കും കോ​വി​ഡ് ബാ​ധി​ത​ർ​ക്കും ക​ട​ലാ​ക്ര​മ​ണ​ത്തി​ന്ഇ​ര​യാ​യ​വ​ർ​ക്കു​മാ​യി 12.08 ല​ക്ഷം രൂ​പ​യു​മു​ൾ​പ്പെ​ടെ ആ​കെ 2.89 കോ​ടി രൂ​പ​യു​ടെ ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്തു.