ഹ​രി​ത സ്വ​ർ​ണം പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Sunday, September 19, 2021 12:03 AM IST
നെ​യ്യാ​റ്റി​ൻ​ക​ര: നെ​യ്യാ​റി​ന്‍റെ തീ​ര​ത്ത് മു​ള​ക​ൾ വ​ച്ച് പി​ടി​പ്പി​ക്കു​ന്ന ഹ​രി​ത സ്വ​ർ​ണം പ​ദ്ധ​തി​ക്ക് ലോ​ക​മു​ള​ദി​ന​ത്തി​ൽ തു​ട​ക്കം കു​റി​ച്ചു. കേ​ര​ള യൂ​ത്ത് പ്ര​മോ​ഷ​ൻ കൗ​ൺ​സി​ലി​ന്‍റെ​യും കിം​സ് ഹെ​ൽ​ത്ത് സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​താ വി​ഭാ​ഗ​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​പു​റം പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പാ​ഞ്ചി​ക്കാ​ട്ട് ക​ട​വി​ലെ ഒ​രു കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​ത്തി​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ആ​യി​രം മു​ള തൈ​ക​ൾ ന​ടു​ന്ന​ത്.
പാ​ഞ്ചി​ക്കാ​ട്ട് ക​ട​വി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കെ.​ആ​ൻ​സ​ല​ൻ എം​എ​ൽ​എ ഹ​രി​ത​സ്വ​ർ​ണം പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി. ​സു​രേ​ഷ്കു​മാ​ര്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കിം​സ് കാ​ൻ​സ​ർ സെ​ന്‍റ​ർ ചീ​ഫ് ഓ​പ്പ​റേ​റ്റിം​ഗ് ഓ​ഫീ​സ​ർ ര​ശ്മി അ​യി​ഷ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പാ​റ​ശാ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബെ​ൻ ഡാ​ർ​വി​ൻ, തി​രു​പു​റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ന എ​സ്. ദാ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സൂ​ര്യ.​എ​സ്. പ്രേം, ​തി​രു​പു​റം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ. ​സു​രേ​ഷ്, വി​ക​സ​ന കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പെ​ഴ്സ​ൺ പ്രി​യ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം എം. ​ഷി​നി, പ​ഞ്ചാ​യ​ത്ത് അം​ഗം എ​സ്. ലി​ജു, വി. ​കേ​ശ​വ​ൻ​കു​ട്ടി, സു​മ​ൻ​ജി​ത്ത് മി​ഷ, കെ.​വി.​ബി​നു, എ​ൻ.​കെ. ര​ഞ്ജി​ത്ത്, ഷാ​ജു​കു​മാ​ർ, അ​രു​ൺ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.
കു​ടും​ബ​ശ്രീ, പ്രാ​ദേ​ശി​ക സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​യു​ടെ പി​ന്തു​ണ​യും സ​ഹ​ക​ര​ണ​വും പ​ദ്ധ​തി​ക്കു​ണ്ടെ​ന്നും സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു.
മു​ള ​തൈ​ക​ളു​ടെ പ​രി​പാ​ല​ന ചു​മ​ത​ല തി​രു​പു​റം പ​ഞ്ചാ​യ​ത്തി​നാ​ണ്.
അ​ടു​ത്ത ഘ​ട്ട​ത്തി​ൽ നെ​യ്യാ​റി​ലെ തീ​ര​സം​ര​ക്ഷ​ണം ആ​വ​ശ്യ​മു​ള്ള എ​ല്ലാ പ്ര​ദേ​ശ​ത്തും മു​ള​ക​ൾ ന​ട്ടു​പി​ടി​പ്പി​ക്കു​മെ​ന്നും ഹ​രി​ത സ്വ​ർ​ണം കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​ര​വി​ന്ദ് അ​റി​യി​ച്ചു.