മ​രു​തും​മൂ​ട് -ആ​ന​പ്പെ​ട്ടി റോ​ഡ് തോ​ടാ​യി
Sunday, September 19, 2021 12:03 AM IST
വി​തു​ര : തൊ​ളി​ക്കോ​ട് വി​തു​ര പ​ഞ്ചാ​യ​ത്തു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന മ​രു​തും​മൂ​ട് -ആ​ന​പ്പെ​ട്ടി റോ​ഡ് തോ​ടാ​യി. കു​ഴി​ക​ളി​ൽ നി​റ​ഞ്ഞ വെ​ള്ള​ത്തി​ലൂ​ടെ​യാ​ണ് ഇ​തു​വ​ഴി​യു​ള്ള യാ​ത്ര. വി​തു​ര- പാ​ലോ​ട് റോ​ഡി​ലെ മ​രു​തു​മ്മൂ​ട് ജം​ഗ്ഷ​നി​ൽ നി​ന്ന് ഇ​ര​പ്പി​ൽ ചേ​രു​ന്ന നാ​ലു കി​ലോ​മീ​റ്റ​റി​ല​ധി​കം ദൈ​ർ​ഘ്യ​മു​ള്ള റോ​ഡി​ൽ യാ​ത്ര ദു​രി​ത​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.​
റോ​ഡി​ലെ കു​ഴി​യി​ൽ വെ​ള്ളം​കെ​ട്ടി നി​ൽ​ക്കു​ന്ന​ത് വാ​ഹ​ന​ങ്ങ​ളെ മാ​ത്ര​മ​ല്ല കാ​ൽ​ന​ട​യാ​ത്ര​ക്കാ​രെ​യും വ​ല​യ്ക്കു​ക​യാ​ണ്. അ​ശാ​സ്ത്രീ​യ നി​ർ​മാ​ണ​വും ഓ​ട​യി​ല്ലാ​ത്ത​തു​മാ​ണ് പ്ര​ശ്ന​ത്തി​നു കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
പ​ര​പ്പാ​റ, ക​ണ്ണ​ങ്ക​ര, മൈ​ത്രി ജം​ഗ്ഷ​ൻ, ആ​ന​പ്പെ​ട്ടി തു​ട​ങ്ങി​യ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ പോ​കു​ന്ന റോ​ഡി​ലും വ​ൻ​കു​ഴി​ക​ളാ​ണ്. റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യെ​ക്കു​റി​ച്ച് പ​ല ത​വ​ണ നി​വേ​ദ​ന​ങ്ങ​ളും പ​രാ​തി​ക​ളും ന​ൽ​കി​യെ​ങ്കി​ലും ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.