ബൈ​ക്ക് യാ​ത്രി​ക​നെ ത​ല​യ്ക്ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ
Tuesday, September 21, 2021 12:18 AM IST
മെ​ഡി​ക്ക​ൽ​കോ​ള​ജ്: ലി​ഫ്റ്റ് ചോ​ദി​ച്ച് ബൈ​ക്കി​ൽ ക​യ​റി​യ​ശേ​ഷം ബൈ​ക്ക് യാ​ത്രി​ക​നെ ത​ല​യ്ക്ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​യാ​ൾ പി​ടി​യി​ൽ. ഞാ​യ​റാ​ഴ്ച രാ​ത്രി പ​ള്ളി​മു​ക്ക് സ്വ​ദേ​ശി സ​ലീം ആ​ക്ര​മി​ച്ച നെ​ട്ട​യം തെ​ന്നൂ​ർ​കോ​ണം മ​ധു​രി​മ വീ​ട്ടി​ൽ ബി​നോ​യി (32) ആ​ണ് പി​ടി​യി​ലാ​യ​ത്.
പി​എം​ജി ഭാ​ഗ​ത്തു​നി​ന്ന് പ്ലാ​മൂ​ട് ഭാ​ഗ​ത്തേ​ക്ക് ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന സ​ലീമിനെ സി​ഗ്ന​ൽ പോ​യി​ന്‍റ് എ​ത്തി​യ​പ്പോ​ൾ പ്ര​തി സ​ലീ​മി​ന്‍റെ ബൈ​ക്കി​ൽ ക​യ​റു​ക​യും 500 രൂ​പ ആ​വ​ശ്യ​പ്പെ​ട്ടു. പ​ണം ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ച​തോ​ടെ പ്ര​തി സ​ലീ​മി​നെ ത​ല​യ്ക്ക് അ​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.
സ​ലീം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. പ്ര​തി​യെ മെ​ഡി​ക്ക​ൽ കോ​ള​ജ് സി​ഐ പി. ​ഹ​രി​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.