ക്ഷേ​ത്ര​ത്തി​ൽ നി​ന്നും മോ​ഷ​ണം പോ​യ പ​ഞ്ച​ലോ​ഹ വി​ഗ്ര​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി
Tuesday, September 21, 2021 12:21 AM IST
ചി​റ​യി​ൻ​കീ​ഴ് : ക്ഷേ​ത്ര​ത്തി​ൽ നി​ന്നും മോ​ഷ​ണം പോ​യ പ​ഞ്ച​ലോ​ഹ വി​ഗ്ര​ഹ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​ത്തു നി​ന്നും ക​ണ്ടെ​ത്തി. നെ​ടു​വേ​ലി ദു​ർ​ഗാ​ദേ​വി ക്ഷേ​ത്ര​ത്തി​ലെ വി​ഗ്ര​ഹ​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​ര​ത്തോ​ടെ മോ​ഷ​ണം പോ​യ​ത്.
ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് ചി​റ​യി​ൻ​കീ​ഴ് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ വി​ഗ്ര​ഹ​ങ്ങ​ൾ റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​ം പ്ലാ​സ്റ്റി​ക് ബോ​ക്സി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.
ഡോ​ഗ് സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. ചി​റ​യി​ൻ​കീ​ഴ് സി​ഐ ജി.​ബി. മു​കേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് കേ​സ് അ​ന്വേഷി​ക്കു​ന്ന​ത്. പ്ര​തി​ക​ളെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.