വി​ശു​ദ്ധ ജോ​ണ്‍​പോ​ൾ ദേ​വാ​ല​യം നാ​ടി​ന് ന​ന്മ​യു​ടെ പ്ര​കാ​ശം പ​ക​ർ​ത്തും: ജോ​സ​ഫ് മാ​ർ ബ​ർ​ണ​ബാ​സ്
Tuesday, September 21, 2021 11:19 PM IST
തി​രു​വ​ന​ന്ത​പു​രം: മ​ണ്ണ​ന്ത​ല വി​ശു​ദ്ധ ജോ​ണ്‍ പോ​ൾ ദേ​വാ​ല​യം നാ​ടി​ന് ന​ന്മ​യു​ടെ പ്ര​കാ​ശം പ​ക​ർ​ന്നു ന​ൽ​കു​മെ​ന്ന് ജോ​സ​ഫ് മാ​ർ ബ​ർ​ണ​ബാ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത. മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ​സ​ഭാ 91-ാം പു​ന​രൈ​ക്യ​സ​മ്മേ​ള​ന​വേ​ദി​യി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഓ​രോ​പ​ള്ളി​യും കൂ​ദാ​ശ​ചെ​യ്യ​പ്പെ​ടു​ന്പോ​ൾ ദൈ​വ​ത്തോ​ടും മ​നു​ഷ്യ​നോ​ടും ബ​ന്ധ​മു​ള്ള ഒ​രു​സ്ഥാ​പ​നം ആ​ണ് ഉ​യ​രു​ന്ന​ത്. ദൈ​വ​ത്തോ​ട് പ്രാ​ർ​ഥി​ക്കാ​നും മ​നു​ഷ്യ​സ​മൂ​ഹ​ത്തി​ന് സ്നേ​ഹ​ത്തോ​ടെ ഒ​ത്തു​ചേ​രാ​നു​മു​ള്ള ഒ​രു കേ​ന്ദ്ര​മാ​ണ് പു​തു​താ​യി കൂ​ദാ​ശ ചെ​യ്യ​പ്പെ​ട്ട മ​ണ്ണ​ത്ത​ല സെ​ന്‍റ് ജോ​ണ്‍​പോ​ൾ ര​ണ്ടാ​മ​ൻ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യം .എ​ല്ലാ​വ​രേ​യും സ്നേ​ഹി​ക്കാ​നും സ്നേ​ഹി​പ്പി​ക്കാ​നു​മാ​യി പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന ഇ​ട​മാ​ണ് ജോ​ണ്‍ പോ​ൾ ര​ണ്ടാ​മ​ൻ മാ​ർ​പാ​പ്പാ​യു​ടെ പേ​രി​ലു​ള്ള മ​ണ്ണ​ന്ത​ല ദേ​വാ​ല​യമെന്ന് ജോ​സ​ഫ് മാ​ർ ബ​ർ​ണ​ബാ​സ് പറഞ്ഞു.

കൂ​ദാ​ശ​യെ തു​ട​ർ​ന്ന് ആ​ദ്യ​മാ​യി സം​ഘ​ടി​പ്പി​ച്ച പൊ​തു ച​ട​ങ്ങാ​യി​രു​ന്നു പു​ന​രൈ​ക്യ​വാ​ർ​ഷി​ക വേ​ദി. സാ​മൂ​ദാ​യി​ക, രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ങ്ങ​ളാ​ൽ സ​ന്പ​ന്ന​മാ​യി​രു​ന്നു ഇ​ന്ന​ലെ ദേ​വാ​ല​യാ​ങ്ക​ണം.