ഉ​ന്ന​ത വി​ജ​യം നേ​ടി മാ​ർ ഗ്രി​ഗോ​റി​യോ​സ് കോ​ള​ജ് ഓ​ഫ് ലോ​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ
Wednesday, September 22, 2021 11:35 PM IST
നാ​ലാ​ഞ്ചി​റ : കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി ന​ട​ത്തി​യ ബി​എ എ​ൽ​എ​ൽ​ബി, ബി​ബി​എ, എ​ൽ​എ​ൽ​ബി, ബി​കോം എ​ൽ​എ​ൽ​ബി പ​ഞ്ച​വ​ത്സ​ര പ​രീ​ക്ഷ​യി​ൽ മാ​ർ ഗ്രി​ഗോ​റി​യോ​സ് കോ​ള​ജ് ഓ​ഫ് ലോ​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി. ബി​എ എ​ൽ​എ​ൽ​ബി​യി​ൽ ആ​ദ്യ പ​ത്തു റാ​ങ്കി​ൽ അ​ഞ്ചും ബി​കോം എ​ൽ​എ​ൽ​ബി​യി​ൽ നാ​ലും ബി​ബി​എ എ​ൽ​എ​ൽ​ബി​യി​ൽ ആ​ദ്യ പ​ത്തി​ൽ ഏ​ഴു റാ​ങ്കു​ക​ളും ക​ര​സ്ഥ​മാ​ക്കി.
റാങ്ക് ജേതാക്കൾ- ബിബിഎ എൽഎൽബി: ജോർജിയ മറിയ ജോർജ് (ഒന്നാം റാങ്ക്), മെൽബി വി. ജോർജ് (രണ്ടാം റാങ്ക്), ബിൻസി തോമസ് (മൂന്നാം റാങ്ക്), അപർണ സുരേഷ് (നാലാം റാങ്ക്), ഐശ്വര്യ ഇ.ജെ. വെട്ടിക്കൊന്പിൽ (ഏഴാം റാങ്ക്), നവീൻ എൻ. റോബിൻസണ്‍ (ഒന്പതാം റാങ്ക്), ഷാരോണ്‍ റേച്ചൽ ജോസ് (10-ാം റാങ്ക്).
ബിഎ എൽഎൽബി: ഡി.ഡി. ദേവിക (മൂന്നാം റാങ്ക്), അജീഷ ആരിഫ് (നാലാം റാങ്ക്), ഹൈറ (അഞ്ചാം റാങ്ക്), ഇർഫാന എസ്. നുജും (എട്ടാം റാങ്ക്), ക്രിസ്റ്റീന ട്രെസ ജോസഫ് (പത്താം റാങ്ക്).
ബികോം എൽഎൽബി: ഷിബിന എൽദോസ് (മൂന്നാം റാങ്ക്), ജനിൻ ജോണ്‍ (അഞ്ചാം റാങ്ക്), പി. കയ (ഏഴാം റാങ്ക്), എഡ്ന കെ. ഷിബു (എട്ടാം റാങ്ക്).