റ​ബ​ർ​തോ​ട്ട​ത്തി​ൽ അ​ജ്ഞാ​ത​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി
Sunday, September 26, 2021 12:41 AM IST
വെ​ഞ്ഞാ​റ​മൂ​ട്: കി​ളി​മാ​നൂ​രി​ൽ റ​ബ​ർ​തോ​ട്ട​ത്തി​ൽ അ​ജ്ഞാ​ത​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. കി​ളി​മാ​നൂ​രി​ലെ സ്വ​കാ​ര്യ ക​മ്പി​ക​ട​യ്ക്ക് സ​മീ​പ​ത്തു​ള്ള റ​ബ​ർ​തോ​ട്ട​ത്ത​ലാ​ണ് ഇ​ന്ന​ലെ രാ​വി​ലെ 8. 30 ഓ​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.
മ​ര​ണ​പ്പെ​ട്ട​യാ​ൾ കി​ളി​മാ​നൂ​രും പ​രി​സ​ര​ങ്ങ​ളി​ലും അ​ല​ഞ്ഞു​തി​രി​ഞ്ഞു ന​ട​ക്കു​ന്ന​യാ​ളാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.​പോ​സ്റ്റ് മോ​ർ​ട്ട​ത്തി​ന് ശേ​ഷ​മേ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​കൂ​ക​യു​ള്ളൂ​വെ​ന്ന് കി​ളി​മാ​നൂ​ർ പോ​ലീ​സ് പ​റ​ഞ്ഞു.