ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വി​ന് തു​ട​ക്ക​മാ​യി
Monday, September 27, 2021 11:56 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ര്‍​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വി​ന് നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ​യി​ല്‍ തു​ട​ക്ക​മാ​യി.
ഫോ​ര്‍​ട്ട് വാ​ര്‍​ഡി​ല്‍ ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ പി.​കെ രാ​ജ്മോ​ഹ​ന​ന്‍, ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ജെ. ​ജോ​സ് ഫ്രാ​ങ്ക്ളി​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഭ​വ​ന സ​ന്ദ​ര്‍​ശ​നം ന​ട​ത്തി. വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ പ്രി​യാ സു​രേ​ഷ്, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ഡോ. ​എം.​എ സാ​ദ​ത്ത്, ഹെ​ല്‍​ത്ത് സൂ​പ്പ​ര്‍​വൈ​സ​ര്‍ ശ​ശി​കു​മാ​ര്‍, കോ​ര്‍​ഡി​നേ​റ്റ​ര്‍ അ​ശ്വ​തി, ശു​ചി​ത്വ അം​ബാ​സ​ഡ​ര്‍ ഗി​രീ​ഷ് പ​രു​ത്തി​മ​ഠം, വാ​തി​ല്‍​പ്പ​ടി സേ​വ​നം ന​ട​ത്തു​ന്ന ഹ​രി​ത​ക​ര്‍​മ്മ സേ​നാം​ഗ​ങ്ങ​ള്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രും ഭ​വ​ന​സ​ന്ദ​ര്‍​ശ​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. ഇ​ന്ന് ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ലു​ള്ള മു​ഴു​വ​ന്‍ ശു​ചി​മു​റി​ക​ളും വൃ​ത്തി​യാ​ക്കും.
നാ​ളെ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളെ ആ​ദ​രി​ക്കും. 30 ന് ​ജ​ന​കീ​യ ശു​ചീ​ക​ര​ണ യ​ജ്ഞം. ഒ​ക്ടോ​ബ​ര്‍ ഒ​ന്നി​ന് പ്ലോ​ഗ് റ​ണ്‍, എ​ക്സി​ബി​ഷ​ന്‍ എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ര​ണ്ടി​ന് രാ​വി​ലെ പ​ത്തി​ന് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തും.