ന​ട​പ്പി​ലാ​ക്കു​ന്ന​ത് ശു​ദ്ധ​ജ​ല ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന പ​ദ്ധ​തി​ക​ള്‍: കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ
Wednesday, October 13, 2021 11:29 PM IST
നെ​യ്യാ​റ്റി​ൻ​ക​ര : നെ​യ്യാ​റ്റി​ൻ​ക​ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ അ​ടു​ത്ത ഇ​രു​പ​ത്തി​യ​ഞ്ച് വ​ർ​ഷ​ത്തേ​ക്ക് ശു​ദ്ധ​ജ​ല ല​ഭ്യ​ത ഉ​റ​പ്പ് വ​രു​ത്തു​ന്ന പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്ന് കെ.​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ.
ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ലെ റെ​യി​ൽ​വേ മേ​ൽ​പ്പാ​ലം ക​ട​ക്കാ​നാ​കാ​തെ പ്ര​തി​സ​ന്ധി​യി​യി​ലാ​യി​രു​ന്ന കാ​ളി​പ്പാ​റ കു​ടി​വെ​ള്ള പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കി​യ​തി​ലൂ​ടെ മു​നി​സി​പ്പാ​ലി​റ്റി പ്ര​ദേ​ശ​ത്തും സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലും കു​ടി​വെ​ള്ളം എ​ത്തി​ച്ചു.
കു​മ​ളി പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ച്ച് തി​രു​പു​റം പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വെ​ള്ളം എ​ത്തി​ച്ചു.
മ​ണ്ഡ​ല​ത്തി​ലെ ശേ​ഷി​ക്കു​ന്ന ഭാ​ഗ​ങ്ങ​ളി​ൽ കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന​തി​നാ​യി കി​ഫ്ബി ധ​ന​സ​ഹാ​യ​ത്തോ​ടെ വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന വ​ൻ​കി​ട പ​ദ്ധ​തി​ക​ളാ​ണ് കാ​രോ​ട് കു​ടി​വെ​ള്ള പ​ദ്ധ​തി​യും അ​തി​യ​ന്നൂ​ർ കു​ടി​വെ​ള്ള പ​ദ്ധ​തി​യും. കാ​രോ​ട് പ​ദ്ധ​തി​ക്ക് സ്ഥ​ലം ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു.
മ​റ്റ് ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യാ​ലു​ട​ൻ ടെ​ൻ​ഡ​ർ വി​ളി​ക്കാ​ൻ സാ​ധി​ക്കും.
നെ​യ്യാ​റി​ലെ പി​രാ​യും​മൂ​ട് പാ​ല​ത്തി​ന് സ​മീ​പ​ത്ത് നി​ന്നും വെ​ള്ളം ശേ​ഖ​രി​ച്ച് അ​തി​യ​ന്നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പോ​ങ്ങി​ൽ ഹോ​മി​യോ ആ​ശു​പ​ത്രി​ക്ക് സ​മീ​പം നി​ർ​മി​ക്കു​ന്ന ജ​ല ശു​ദ്ധീ​ക​ര​ണ ശാ​ല​യി​ലെ​ത്തി​ച്ച് അ​തി​യ​ന്നൂ​ർ, കോ​ട്ടു​കാ​ൽ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ വി​ത​ര​ണം ചെ​യ്യു​ക എ​ന്ന​താ​ണ് അ​തി​യ​ന്നൂ​ർ കോ​ട്ടു​കാ​ൽ സ​മ​ഗ്ര ഗ്രാ​മീ​ണ ശു​ദ്ധ​ജ​ല വി​ത​ര​ണ പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​മെ​ന്നും ആ​ന്‍​സ​ല​ന്‍ അ​റി​യി​ച്ചു.