അ​റി​വി​ന്‍റെ ആ​ദ്യാ​ക്ഷ​രം നു​ക​ർ​ന്ന് കു​രു​ന്നു​ക​ൾ
Friday, October 15, 2021 11:14 PM IST
തി​രു​വ​ന​ന്ത​പു​രം: വി​ജ​യ ദ​ശ​മി ദി​വ​സ​മാ​യ ഇ​ന്ന​ലെ ക്ഷേ​ത്ര​ങ്ങ​ളി​ലും സാം​സ്കാ​രി​ക കേ​ന്ദ്ര​ങ്ങ​ളി​ലും കു​ട്ടി​ക​ളെ എ​ഴു​ത്തി​നി​രു​ത്തി. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യാ​ണ് വി​ദ്യാ​രം​ഭ ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത്. ഗു​രു​ക്ക​ന്മാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ര​ക്ഷി​താ​ക്ക​ൾ പ​ല​യി​ട​ത്തും കു​ട്ടി​ക​ൾ​ക്ക് ഹ​രി​ശ്രീ കു​റി​ച്ചു. കോ​ട്ട​യ്ക്ക​കം ന​വ​രാ​ത്രി മ​ണ്ഡ​പ​ത്തി​ൽ പൂ​ജ​യ്ക്കി​രു​ത്തി​യ സ​ര​സ്വ​തി​ദേ​വി​യെ തൊ​ഴാ​ൻ പു​ല​ർ​ച്ച മു​ത​ൽ ഭ​ക്ത​ജ​ന​ത്തി​ര​ക്കു​ണ്ടാ​യി. നി​ര​വ​ധി കു​ട്ടി​ക​ളെ ന​വ​രാ​ത്രി​മ​ണ്ഡ​പ​ത്തി​ൽ എ​ഴു​ത്തി​നി​രു​ത്തി. ശ്രീ​പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ വ്യാ​സ​ന്‍റെ ന​ട​യി​ൽ കു​ട്ടി​ക​ളെ എ​ഴു​ത്തി​നി​രു​ത്തി.

ആ​റ്റു​കാ​ൽ ഭ​ഗ​വ​തി​ക്ഷേ​ത്ര​ത്തി​ൽ മേ​ൽ​ശാ​ന്തി പി. ​ഈ​ശ്വ​ര​ൻ​ന്പൂ​തി​രി​യും വി​ദ്യാ​ധി​രാ​ജ ച​ട്ട​ന്പി​സ്വാ​മി സ്മാ​ര​ക​ത്തി​ൽ പ്ര​ഫ. ശാ​ന്ത​കു​മാ​രി​യും പ​ടി​ഞ്ഞാ​റെ​കോ​ട്ട വി​ല്വ​മം​ഗ​ലം ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ പു​ഷ്പാ​ഞ്ജ​ലി സ്വാ​മി​യാ​ർ അ​ച്യു​ത ഭാ​ര​തി​യും ആ​ദ്യാ​ക്ഷ​രം കു​റി​ച്ചു. ക​രി​ക്ക​കം ചാ​മു​ണ്ഡി​ക്ഷേ​ത്ര​ത്തി​ൽ ത​ന്ത്രി പു​ലി​യ​ന്നൂ​ർ ഇ​ല്ല​ത്ത് നാ​രാ​യ​ണ​ൻ അ​നു​ജ​ൻ ന​ന്പൂ​തി​രി​പ്പാ​ട്, മേ​ൽ​ശാ​ന്തി ശ്രീ​കൃ​ഷ്ണ​രു മ​നോ​ജ് തു​ട​ങ്ങി​യ​വ​ർ കു​ട്ടി​ക​ളെ എ​ഴു​ത്തി​നി​രു​ത്തി.

തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് ജീ​വ​ന​ക്കാ​രു​ടെ സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ തി​ട​ന്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന വി​ദ്യാ​രം​ഭ​ത്തി​ൽ ക​വി പ്ര​ഫ. വി.​മ​ധു​സൂ​ദ​ന​ൻ​നാ​യ​ർ കു​ട്ടി​ക​ൾ​ക്ക് ആ​ദ്യാ​ക്ഷ​രം കു​റി​ച്ചു. തി​ട​ന്പി​ന്‍റെ ര​ജ​ത ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള വി​ദ്യാ​രം​ഭം മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പൂ​ജ​പ്പു​ര സ​ര​സ്വ​തി​മ​ണ്ഡ​പ​ത്തി​ൽ ന​ട​ന്ന വി​ദ്യാ​രം​ഭ​ത്തി​ൽ ഡോ.​ശ​ശി ത​രൂ​ർ എം. ​പി. പ​ങ്കെ​ടു​ത്തു.

ഐ​രാ​ണി​മു​ട്ടം തു​ഞ്ച​ൻ സ്മാ​ര​ക​ത്തി​ൽ തു​ഞ്ച​ൻ പ​റ​ന്പി​ൽ നി​ന്ന് എ​ത്തി​ച്ച മ​ണ​ലി​ൽ ഹ​രി​ശ്രീ എ​ഴു​തി​യ​വ​ർ​ക്ക് ആ​ചാ​ര്യ​ന്മാ​ർ അ​ഷ്ട​ദ്ര​വ്യ​വും താ​ളി​യോ​ല​യും ന​ൽ​കി അ​നു​ഗ്ര​ഹി​ച്ചു. ഡോ. ​ടി. ജി. ​രാ​മ​ച​ന്ദ്ര​ൻ​പി​ള്ള, കെ.​വി.​സു​ധാ​ക​ര​ൻ, വി​ജ​യ​കൃ​ഷ്ണ​ൻ, ആ​റ്റു​കാ​ൽ ടി.​കെ. ദാ​മോ​ദ​ര​ൻ​ന്പൂ​തി​രി എ​ന്നി​വ​ർ എ​ഴു​ത്തി​ലും കാ​ര​യ്ക്കാ​മ​ണ്ഡ​പം വി​ജ​യ​കു​മാ​ർ, പ്ര​ഫ. പി.​സു​ശീ​ലാ​ദേ​വി, മ​ണ​ക്കാ​ട് ഗോ​പ​ൻ, ഗാ​യ​ത്രി എ​ന്നി​വ​ർ വി​വി​ധ ക​ല​ക​ളി​ലും ആ​ചാ​ര്യ​ന്മാ​രാ​യി.

ശി​വ​ഗി​രി​മ​ഠം, അ​രു​വി​പ്പു​റം മ​ഠം, ചെ​ന്പ​ഴ​ന്തി ശ്രീ​നാ​രാ​യ​ണ​ഗു​രു​കു​ലം, തോ​ന്ന​യ്ക്ക​ൽ ആ​ശാ​ൻ സ്മാ​ര​കം, നെ​യ്യാ​റ്റി​ൻ​ക​ര ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്രം, പാ​റ​ശാ​ല മ​ഹാ​ദേ​വ​ക്ഷേ​ത്രം, വ​ർ​ക്ക​ല ജ​നാ​ർ​ദ്ദ​ന​സ്വാ​മി ക്ഷേ​ത്രം, കൊ​ല്ല​ങ്കോ​ട് ഭ​ദ്ര​കാ​ളി​ക്ഷേ​ത്രം, മ​ല​യി​ൻ​കീ​ഴ് ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്രം, പി​ര​പ്പ​ൻ​കോ​ട് ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്രം, ത​ക്ക​ല തേ​വാ​ര​ക്കെ​ട്ട് ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ലും വി​ദ്യാ​രം​ഭം ന​ട​ന്നു.

കാ​യി​ക്ക​ര ആ​ശാ​ൻ മെ​മ്മോ​റി​യ​ൽ അ​സോ​സി​യേ​ഷ​ന്‍റെ​യും, ആ​ശാ​ൻ ഗ്ര​ന്ഥ ശാ​ല​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ കാ​യി​ക്ക​ര ആ​ശാ​ൻ സ്മാ​ര​ക​ത്തി​ൽ വി​ദ്യാ​രം​ഭ ച​ട​ങ്ങു​ക​ൾ സം​ഘ​ടി​പ്പി​ച്ചു.
ശ്രീ​നാ​രാ​യ​ണ ഗു​രു സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്ക​റ്റ് അം​ഗം ഡോ. ​എം. ജ​യ​പ്ര​കാ​ശ്, കൊ​ല്ലം എ​സ് എ​ൻ കോ​ള​ജ് റി​ട്ട.​പ്ര​ഫ​സ​ർ ഡോ. ​ബി. ഭു​വ​നേ​ന്ദ്ര​ൻ എ​ന്നി​വ​ർ കു​ഞ്ഞു​ങ്ങ​ളെ എ​ഴു​ത്തി​നി​രു​ത്തി. അ​സോ​സി​യേ​ഷ​ൻ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ചെ​റു​ന്നി​യൂ​ർ ജ​യ​പ്ര​കാ​ശ്, സെ​ക്ര​ട്ട​റി വി. ​ലൈ​ജു, ശ്യാ​മ പ്ര​കാ​ശ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കു​ന്ന​ത്തു​കാ​ൽ : കു​ന്ന​ത്തു​കാ​ൽ ശ്രീ ​ചി​ത്തി​ര തി​രു​നാ​ൾ റെ​സി​ഡ​ൻ​ഷ്യ​ൽ സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ വി​ദ്യാ​രം​ഭം ച​ട​ങ്ങു​ക​ൾ ന​ട​ത്തി. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എ​സ്. പു​ഷ്പ​വ​ല്ലി കു​രു​ന്നു​ക​ൾ​ക്ക് ആ​ദ്യാ​ക്ഷ​രം പ​ക​ർ​ന്നു ന​ൽ​കി. മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ടി. ​സ​തീ​ഷ്കു​മാ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​ത്യ​ത്വം ന​ൽ​കി. എ​ൽ​കെ​ജി മു​ത​ൽ പ്ല​സ്ടു വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ൽ അ​ഡ്മി​ഷ​ൻ ആ​രം​ഭി​ച്ച​താ​യി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ടി. ​സ​തീ​ഷ്കു​മാ​ർ അ​റി​യി​ച്ചു.

നെ​ടു​മ​ങ്ങാ​ട്: ന​വ​രാ​ത്രി​യോ​ട​നു​ബ​ന്ധി​ച്ച് ക്ഷേ​ത്ര​ങ്ങ​ളി​ലും,സാം​സ്ക്കാ​രി​ക കേ​ന്ദ്ര​ങ്ങ​ളി​ലും,ഗ്ര​ന്ഥ​ശാ​ല​ക​ളി​ലും വി​ദ്യാ​രം​ഭ ച​ട​ങ്ങു​ക​ൾ ന​ട​ന്നു.​വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ന്ന വി​ദ്യാ​രം​ഭ ച​ട​ങ്ങു​ക​ൾ​ക്ക് സാം​സ്ക്കാ​രി​ക നാ​യ​ക​ർ.​റി​ട്ട.​ഹെ​ഡ്മാ​സ്റ്റ​ർ​മാ​ർ,ക്ഷേ​ത്ര​മേ​ൽ​ശാ​ന്തി​മാ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.​മു​ഴ​വ​ൻ കോ​ട് എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ​ത്തി​ൽ ദേ​വി ഗാ​നാ​മൃ​തം,അ​ക്ഷ​ര പൂ​ജ ബാ​ല സ​ര​സ്വ​തി പൂ​ജ,ഗു​രു​വ​ന്ദ​നം എ​ന്നി​വ ന​ട​ത്തി .ഇ​റ​യാം​കോ​ട് മ​ഹാ​ദേ​വ​ർ ക്ഷേ​ത്ര​ത്തി​ലെ വി​ദ്യാ​രം​ഭ മ​ഹോ​ത്സ​വ​ത്തോ​ട​ന​ബ​ന്ധി​ച്ചു ന​ട​ന്ന വി​ദ്യാ​രം​ഭ ച​ട​ങ്ങു​ക​ൾ​ക്ക് ക്ഷേ​ത്ര മേ​ൽ​ശാ​ന്തി നേ​തൃ​ത്വം ന​ൽ​കി.

നേ​മം: നേ​മം മേ​ഖ​ല​യി​ലെ വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ൽ നി​ര​വ​ധി കു​രു​ന്നു​ക​ൾ അ​റി​വി​ന്‍റെ ആ​ദ്യാ​ക്ഷ​രം കു​റി​ച്ചു.​കൂ​ടാ​തെ സാം​സ്കാ​രി​ക സ്ഥാ​പ​ന​ങ്ങ​ളി​ലും നൃ​ത്ത സം​ഗീ​ത വി​ദ്യാ​ല​യ​ങ്ങ​ളി​ലും ക​ല​യു​ടെ ആ​ദ്യ ചു​വ​ടു​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു.​വെ​ള്ളാ​യ​ണി ദേ​വി ക്ഷേ​ത്രം, തൃ​ക്കാ​ണ്ണാ​പു​രം ശ്രീ ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്രം, കൈ​മ​നം ചി​റ​ക്ക​ര മ​ഹാ​വി​ഷ്ണു ക്ഷേ​ത്രം, പാ​പ്പ​നം​കോ​ട് അ​ന​ന്ത​പു​രി മോ​ഡ​ൽ സ്കൂ​ൾ എ​ന്നീ വി​ട​ങ്ങ​ളി​ൽ വി​ദ്യാ​രാം​ഭ ച​ട​ങ്ങു​ക​ൾ ന​ട​ന്നു.

പേ​രൂ​ർ​ക്ക​ട: മ​രു​തം​കു​ഴി ഉ​ദി​യ​ന്നൂ​ർ ദേ​വീ​ക്ഷേ​ത്ര​ത്തി​ൽ നൂ​റി​ല​ധി​കം കു​രു​ന്നു​ക​ൾ​ക്ക് വി​ദ്യാ​രം​ഭം കു​റി​ച്ചു.​മേ​ൽ​ശാ​ന്തി പി. ​രാ​ധാ​കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി, മ​നു ന​മ്പൂ​തി​രി, പ്ര​ഫ. ജി.​കെ. ബാ​ല​ച​ന്ദ്ര​ൻ നാ​യ​ർ, ഡോ​ക്ട​ർ പ്ര​ദീ​പ് കി​ട​ങ്ങൂ​ർ, എ​സ്. വി​ജ​യ​കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.