മു​ഖ്യ​മ​ന്ത്രി എ​സ്എ​ഫ്ഐ​ക്കാ​രെ സം​ര​ക്ഷി​ക്ക​രു​ത്: പാ​ലോ​ട് ര​വി
Friday, October 15, 2021 11:14 PM IST
തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ മ​ഹാ​ത്മ​ജി​യു​ടെ പാ​ദ​സ്പ​ർ​ശ​മേ​റ്റ മ​ണ്ണി​ൽ പു​ഷ്പാ​ർ​ച്ച​ന ചെ​യ്യാ​ൻ എ​ത്തി​യ ഗാ​ന്ധി​ദ​ർ​ശ​ൻ സ​മി​തി പ്ര​വ​ർ​ത്ത​ക​രെ ത​ട​യു​ക​യും മ​ഹാ​ത്മ​ജി​യു​ടെ ഫോ​ട്ടോ അ​ടി​ച്ചു​ട​ക്കു​ക​യും ചെ​യ്ത എ​സ്എ​ഫ്ഐ​ക്കാ​രെ മു​ഖ്യ​മ​ന്ത്രി സം​ര​ക്ഷി​ക്ക​രു​ത് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പാ​ലോ​ട് ര​വി. മു​ൻ മു​ഖ്യ​മ​ന്ത്രി കെ.​ക​രു​ണാ​ക​ര​ന്‍റെ പ്ര​തി​മ​യി​ൽ ഗാ​ന്ധി​ദ​ർ​ശ​ൻ സ​മി​തി പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ആ​ദ്ദേ​ഹം.
ഗാ​ന്ധി​ദ​ർ​ശ​ൻ സ​മി​തി പ്ര​സി​ഡ​ന്‍റ് വി.​സി.​ക​ബീ​ർ മാ​സ്റ്റ​ർ, മു​ൻ എം​എ​ൽ​എ കെ.​എ.​ച​ന്ദ്ര​ൻ ,വൈ​സ് പ്ര​സി​ഡ​ന്‍റ് ക​മ്പ​റ നാ​രാ​യ​ണ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ര​ശു​വ​യ്ക്ക​ൽ രാ​ധാ​കൃ​ഷ്ണ​ൻ ,ന​ദീ​റ സു​രേ​ഷ് ,വ​ഞ്ചി​യൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ ,ലീ​ലാ​മ്മ ഐ​സ​ക്ക്, അ​ച്ചു​ത​ൻ നാ​യ​ർ ,വ​ട്ട​വി​ള ഗോ​പ​ൻ, ഹ​രി​കു​മാ​ർ ,അ​ഭി​ജി​ത്ത്,ബി.​ജെ.​അ​രു​ൺ ,സി​നോ​ജ് ലീ​ല തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.