ഓ​ട്ടോ ഡ്രൈ​വ​ർ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Sunday, October 17, 2021 9:51 PM IST
പെ​രു​ന്പാ​വൂ​ർ: വ​ല്ലം ചൂ​ണ്ടി​യി​ലെ ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. വ​ല്ലം പ​ണി​ക്ക​രു​കു​ടി സെ​യ്താ​ലി​യു​ടെ മ​ക​ൻ ത്വാ​ഹ (45) ആ​ണ് മ​രി​ച്ച​ത്.

സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം
അ​ടി​മാ​ലി​യി​ൽ പോ​യി വീ​ട്ടി​ലേ​ക്ക് തി​രി​ച്ചു​വ​ര​വെ നെ​ല്ലി​ക്കു​ഴി​യി​ൽ വ​ച്ച് കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കോ​ത​മം​ഗ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മാ​താ​വ്: പ​രീ​തു​മ്മ. ഭാ​ര്യ: റി​സാ​ന. മ​ക്ക​ൾ: റി​സ്‌​വാ​ൻ, റി​സ്‌​വി​ൻ.