നെ​യ്യാ​റ്റി​ന്‍​ക​ര താ​ലൂ​ക്കി​ൽ എ​ട്ട് ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ള്‍ തു​റ​ന്നു
Sunday, October 17, 2021 10:56 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : ക​ന​ത്ത മ​ഴ​യി​ൽ നെ​യ്യാ​ര്‍ ക​ര​ക​വി​ഞ്ഞ​തോ​ടെ അ​മ​ര​വി​ള, രാ​മേ​ശ്വ​രം ഭാ​ഗ​ങ്ങ​ളി​ല്‍ നി​ര​വ​ധി വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി. താ​ലൂ​ക്കി​ല്‍ എ​ട്ടു ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ള്‍ തു​റ​ന്നു. നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ രാ​മേ​ശ്വ​രം, അ​മ​ര​വി​ള, ക​ണ്ണം​കു​ഴി ഭാ​ഗ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി.

കൃ​ഷ്ണ​പു​രം, രാ​മേ​ശ്വ​രം വാ​ര്‍​ഡു​ക​ളു​ടെ അ​തി​ര്‍​ത്തി​യാ​യ മോ​ഴി​യാ​ത്തോ​ട്ടം വെ​ള്ള​ത്താ​ല്‍ ഒ​റ്റ​പ്പെ​ട്ട നി​ല​യി​ലാ​ണ്. ന​ഗ​ര​സ​ഭ​യി​ലെ പ്ലാ​വി​ള വാ​ര്‍​ഡി​ലും വീ​ടു​ക​ളി​ലും താ​ഴ്ന്ന​യി​ട​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി. കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ, ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ പി.​കെ. രാ​ജ്മോ​ഹ​ന​ന്‍ എ​ന്നി​വ​ര്‍ വെ​ള്ള​പ്പൊ​ക്ക പ്ര​ദേ​ശ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ചു. നെ​യ്യാ​റ്റി​ന്‍​ക​ര ഫ​യ​ര്‍ ആ​ന്‍​ഡ് റ​സ്ക്യൂ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​റ്റ​പ്പെ​ട്ടു​പോ​യ​വ​രെ സു​ര​ക്ഷി​ത​സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി​ച്ചു.

താ​ലൂ​ക്ക് ഓ​ഫീ​സി​ല്‍ മു​ഴു​വ​ന്‍ സ​മ​യ ക​ണ്‍​ട്രോ​ള്‍ റൂം ​പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. ഇ​ന്ന​ലെ എ​ട്ടു ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ള്‍ തു​റ​ന്നു. നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭാ പ​രി​ധി​യി​ല്‍ അ​മ​ര​വി​ള എ​ല്‍​എം​എ​സ് എ​ല്‍​പി​എ​സ്, കൊ​ല്ല​വാം​വി​ള ഗ​വ. എ​ല്‍​പി​എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക്യാ​ന്പു​ക​ളി​ൽ​അ​ഞ്ചു കു​ടും​ബ​ങ്ങ​ൾ ക​ഴി​യു​ന്നു​ണ്ട്. പെ​രു​ന്പ​ഴു​തൂ​ര്‍ വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ പ​രി​ധി​യി​ലെ വേ​ങ്കു​ഴി ഗ​വ. എ​ല്‍​പി​എ​സി​ലും പെ​രു​ങ്ക​ട​വി​ള വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ പ​രി​ധി​യി​ല്‍ തോ​ട്ട​വാ​രം അ​ങ്ക​ണ​വാ​ടി​യി​ലു​മാ​ണ് ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ള്‍. കൊ​ല്ല​യി​ല്‍ പ​ഞ്ചാ​യ​ത്തി​ലെ കൊ​ല്ല​യി​ല്‍ ഇ​എം​എ​സ് സ്മാ​ര​ക ഗ്ര​ന്ഥ​ശാ​ല​യും ക്യാ​ന്പാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നു.

തി​രു​പു​റം വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ പ​രി​ധി​യി​ലെ ഓ​ല​ത്താ​ന്നി വി​എ​ച്ച്എ​സി​ലെ ക്യാ​ന്പി​ൽ 65 പേ​ര്‍ ക​ഴി​യു​ന്നു​ണ്ട്. ചെ​ങ്ക​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ ചെ​ങ്ക​ല്‍ എ​ല്‍​എം​എ​സ് എ​ല്‍​പി​എ​സി​ലും സാ​യി​കൃ​ഷ്ണ പ​ബ്ലി​ക് സ്കൂ​ളി​ലു​മാ​യി 146 പേ​ര്‍ ക​ഴി​യു​ന്നു​ണ്ട്. ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ഭ​ക്ഷ​ണ​വും അ​നു​ബ​ന്ധ സ​ഹാ​യ​വും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ല​ഭ്യ​മാ​കു​മെ​ന്ന് ത​ഹ​സി​ല്‍​ദാ​ര്‍ അ​റി​യി​ച്ചു.