പുല്ലന്പാറ പഞ്ചായത്തിൽ സ​മ്പൂ​ർ​ണ ഡി​ജി​റ്റ​ൽ സാ​ക്ഷ​ര​താ പദ്ധതി
Wednesday, October 20, 2021 10:50 PM IST
വെ​ഞ്ഞാ​റ​മൂ​ട്: പു​ല്ല​മ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ 14 മു​ത​ൽ 65 വ​യ​സു​വ​രെ​യു​ള്ള​വ​ർ​ക്കാ​യി ന​ട​ത്തു​ന്ന സ​മ്പൂ​ർ​ണ ഡി​ജി​റ്റ​ൽ സാ​ക്ഷ​ര​ത പ​രി​പാ​ടി​യാ​യ ഡി.​ജി പു​ല്ല​മ്പാ​റ​യു​ടെ പ​രി​ശീ​ല​ന പ​രി​പാ​ടി ക​ള​ക്ട​ർ ഡോ.​ന​വ​ജ്യോ​ത് ഖോ​സ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യ പൈ​ല​റ്റ് പ​രി​ശീ​ല​നം വെ​ള്ളു​മ​ണ്ണ​ടി, കൂ​ന​ൻ വേ​ങ്ങ വാ​ർ​ഡു​ക​ളി​ലാ​ണ് ന​ട​ക്കു​ന്ന​ത്. ഇ - ​വി​ദ്യാ​രം​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സു​ദ​ർ​ശ​ന​ൻ, ശാ​ന്ത എ​ന്നി​വ​ർ​ക്കു​ള്ള ആ​ദ്യ പ​രി​ശീ​ല​നം ക​ള​ക്ട​ർ നി​ർ​വ​ഹി​ച്ചു. പ്രോ​ജ​ക്റ്റി​ന്‍റെ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​ർ സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട് ഓ​ൺ​ലൈ​നി​ൽ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു.
വെ​ള്ളു​മ​ണ്ണ​ടി എ​ൽ​പി​എ​സി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് പി.​വി.​രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​കേ​ര​ള ടെ​ക്നി​ക്ക​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ എ​ൻ​എ​സ്എ​സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജോ​യി വ​ർ​ഗീ​സ് കൈ​പ്പു​സ്ത​കം ഏ​റ്റു​വാ​ങ്ങി. സ​ജ്ന സ​ത്താ​ർ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണ​വും ദി​നേ​ശ് പ​പ്പ​ൻ മൊ​ഡ്യൂ​ൾ പ​രി​ച​യ​പ്പെ​ടു​ത്ത​ലും ന​ട​ത്തി.​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി.​കോ​മ​ളം, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കെ.​ഷീ​ല​കു​മാ​രി, ബ്ലോ​ക്ക്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​എം റാ​സി, ‌സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ ബി.​അ​സീ​ന ബീ​വി, വൈ.​വി ശോ​ഭ​കു​മാ​ർ,പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​ആ​ർ.​അ​ശ്വ​തി,ആ​ർ.​ബി​ന്ദു, പു​ല്ല​മ്പാ​റ ദി​ലീ​പ്,കെ.​എ​സ് പ്രി​യ, എ​സ്.​ഷീ​ല, വി​ജ​യ​കു​മാ​ർ ന​മ്പൂ​തി​രി, സെ​ക്ര​ട്ട​റി ടി.​സ​ന്തോ​ഷ് കു​മാ​ർ, ജൂ​നി​യ​ർ സൂ​പ്ര​ണ്ട് കെ.​കെ ബൈ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ഭ്യാ​സ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഇ.​എ. മ​ജീ​ദ് സ്വാ​ഗ​ത​വും പ്രോ​ജ​ക്ട് കോ- ​ഓ​ർ​ഡി​നേ​റ്റ​ർ ഷം​നാ​ദ് പു​ല്ല​മ്പാ​റ ന​ന്ദി​യും പ​റ​ഞ്ഞു.