കാ​ർ മെ​ട്രോ റെ​യി​ൽ​വെ തൂ​ണി​ലി​ടി​ച്ച് യു​വാ​വ് സ്വ​ദേ​ശി മ​രി​ച്ചു
Thursday, October 21, 2021 2:54 AM IST
എ​ട​വ​ണ്ണ: നി​യ​ന്ത്ര​ണം വി​ട്ട കാ​ർ മെ​ട്രോ റെ​യി​ൽ​വെ തൂ​ണി​ലി​ടി​ച്ചു യു​വാ​വ് മ​രി​ച്ചു. മ​ല​പ്പു​റം ജി​ല്ല​യി​ലെ എ​ട​വ​ണ്ണ പ​ത്ത​പ്പി​രി​യം പോ​ത്തു​വെ​ട്ടി എ​രി​യാ​ടി​ലെ ക​രി​പ്പാ​ലി അ​ബ്ദു​ൾ​അ​ലി​യു​ടെ മ​ക​ൻ ഷാ​ഹി​ദ് (24) ആ​ണ് മ​രി​ച്ച​ത്. എ​റ​ണാ​കു​ളം കാ​ക്ക​നാ​ട് എം​ജി​എ​സ് ലോ​ജി​സ്റ്റി​ക് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ 2.30ന് ​എ​റ​ണാ​കു​ള​ത്ത് വ​ച്ചാ​ണ് അ​പ​ക​ടം. ഇ​യാ​ൾ ഓ​ടി​ച്ചി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം വി​ട്ടു മെ​ട്രോ റെ​യി​ൽ​വെ​യു​ടെ തൂ​ണി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. മാ​താ​വ്: ഖ​മ​റു​ന്നീ​സ (അ​ധ്യാ​പി​ക ജി​യു​പി സ്കൂ​ൾ പ​ത്ത​പ്പി​രി​യം). സ​ഹോ​ദ​ര​ങ്ങ​ൾ: ഷാ​ദി​യ, ഷ​ർ​മി​ന, ഷ​ഹ്മ.